ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി പ്രവാസികള്‍ക്ക് ബന്ധപ്പെടാന്‍ വെര്‍ച്വല്‍ അപ്പോയിന്റ്മെന്റ്


ജാഫറലി പാലക്കോട്

1 min read
Read later
Print
Share

Photo: twitter.com|CGIJeddah

ജിദ്ദ: സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നേരിട്ട് ഓണ്‍ലൈന്‍ വഴി ബന്ധപ്പെടാന്‍ സൗകര്യം ചെയ്തുകൊണ്ട് കോണ്‍സുലേറ്റില്‍ വെര്‍ച്വല്‍ അപ്പോയിന്റ്മെന്റ് സിസ്റ്റം(വാസ്) ആരംഭിച്ചു.

കോണ്‍സുലേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന ഇന്ത്യന്‍ സമൂഹവുമായി കോണ്‍സുലേറ്റിനെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് വെര്‍ച്വല്‍ അപ്പോയിന്റ്മെന്റ് സിസ്റ്റം ഏറെ സഹായകമാകുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് കോണ്‍സുലേറ്റില്‍ നേരിട്ടെത്തി ആവശ്യങ്ങള്‍ നിര്‍വഹിക്കുക എന്നത് ബുദ്ധിമുട്ടായതിനാല്‍ പുതിയ സംവിധാനം ഇത്തരക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍സുലേറ്റ് സന്ദര്‍ശിക്കാതെ തന്നെ മുഴുവന്‍ സേവനങ്ങള്‍ക്കും പുതിയ സേവനമായ വെര്‍ച്വല്‍ അപ്പോയിന്റ്മെന്റ് സിസ്റ്റം സഹായിക്കും. എങ്കിലും പുതിയ സംവിധാനം അധികമായി വികസിപ്പിച്ചതാണെന്നും സാധാരണ രീതിയിലുള്ള കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Virtual Appointment System for Indians launched by Jeddah Indian Consulate

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
qatar

2 min

എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം

Jan 23, 2020


AWARD

2 min

കെ.ഇ.സി ബിസിനസ് എക്‌സലന്‍സ്  പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Oct 12, 2022


kmcc

2 min

സൗദി കെ.എം.സി.സി  സാമൂഹ്യ സുരക്ഷാ പദ്ധതി; ഹദിയത്തു റഹ്‌മ 2023

Oct 10, 2022

Most Commented