അപകടം വിതച്ച കാർ
റിയാദ്: റിയാദിലെ പൊതു റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച് പതിനൊന്നോളം വാഹനങ്ങളില്‍ ഇടിച്ച സൗദി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൃത്യവിലോപത്തിന് രണ്ട് പോലീസുകാക്കെതിരെ നിയമനടപടി സ്വീകരിച്ചു. യുവാവ് അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം സൗദി പൗരന്മാര്ക്കിടയില് രോഷത്തിന് കാരണമായി.
സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ചേര്‍ന്ന് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഡ്രൈവറെ പിടിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ വടികൊണ്ട് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. എന്നാല്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയില്ല. സംഭവത്തില്‍ ഓടിക്കൊണ്ടിരുന്നതും പാര്‍ക്ക് ചെയ്തതുമായ 11 ഓളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
സംഭവം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്ക്കെതിരേ ശിക്ഷാ നടപടി കൈകൊണ്ടതായി റിയാദ് പോലീസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Video of Saudi driver wreaking havoc on Riyadh road goes viral
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..