പ്രവാചക നിന്ദക്കുള്ള മറുപടി സര്‍ഗാത്മകമാകണം: വെളിച്ചം ജിദ്ദ സംഗമം


വെളിച്ചം ജിദ്ദ സംഗമത്തിൽ  സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മറ്റി ട്രഷറർ ഹംസ നിലമ്പൂർ സംസാരിക്കുന്നു

ജിദ്ദ: ഇസ്ലാമിനോടും അതിന്റെ ജീവിത ദര്‍ശനങ്ങളോടുമുള്ള വൈരത്തില്‍ നിന്നും ശത്രുതയില്‍ നിന്നുമാണ് പ്രവാചകനെ നിന്ദിക്കുന്ന പ്രവണതകളുണ്ടാകുന്നതെന്ന് വെളിച്ചം ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. പ്രവാചകനെ പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കേണ്ടത് ഖുര്‍ആന്റെ വെളിച്ചം ജീവിത ദര്‍ശനമായി സ്വീകരിച്ച് കൊണ്ടാവണമെന്നും, അതിനായി ഖുര്‍ആന്‍ പഠന സംരംഭങ്ങള്‍ സമൂഹത്തില്‍ വ്യാപകമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

പഠന സെഷനില്‍ 'ഖുര്‍ആന്റെ വെളിച്ചം' എന്ന വിഷയത്തില്‍ മൗലവി ലിയാഖത്തലി ഖാനും, 'ലോകം പ്രവാചകനെ വായിക്കുന്നു' എന്ന വിഷയത്തില്‍ ശമീര്‍ സ്വലാഹിയും ക്ലാസുകളെടുത്തു. കുഞ്ഞുമുഹമ്മദ്, അബ്ദുസ്സമദ് പൊറ്റയില്‍, റുബീന അനസ്, നജീബ് കളപ്പാടന്‍ എന്നിവര്‍ പഠനാനുഭവങ്ങള്‍ പങ്കുവെച്ചു.

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം ഓണ്‍ലൈനിന്റെ റമദാന്‍ ക്യാമ്പയിനില്‍ നിന്നും ഉന്നത വിജയം നേടിയ പഠിതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഹസീന അറക്കല്‍, മുഹമ്മദ് അഷ്റഫ്, ഷക്കീല്‍ ബാബു, മിന്നത്ത്, ഇഹ്‌സാന്‍ കൊക്കാടന്‍, അബ്ദുല്‍ ജലീല്‍, ഷംസീര്‍ മണ്ണിശ്ശേരി, റസീന, ഉമ്മി ജൗഹര്‍, ഫുആദ് സമാന്‍, അലൂഫ്, റുബീന അനസ്, മുഹമ്മദ് വി.കെ, ജുമൈല മുഹമ്മദ്, അദ്ന്‍ ആയിശ, ഫെമിദ അസ്‌കര്‍, അബ്ദുസ്സമദ് എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. വെളിച്ചം സൗദി ഓണ്‍ലൈന്‍ നാലാം ഘട്ടം പഠനവും പ്രാഥമിക പരീക്ഷകളും 2022 ജൂണ്‍ - ഡിസംബര്‍ കാലയളവിലായി നടക്കുന്നുണ്ട്. www.velichamsaudionline.com എന്ന വെബ് സൈറ്റിലൂടെയും Velicham Online ആന്‍ഡ്രോയ്ഡ് ആപ്പ് വഴിയും പഠന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥി ഹദഫ് ബിന്‍ റിയാസ് ഖിറാഅത്ത് നടത്തി. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ട്രഷറര്‍ ഹംസ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. ജരീര്‍ വേങ്ങര സ്വാഗതവും വെളിച്ചം കണ്‍വീനര്‍ ഉസ്മാന്‍ കോയ നന്ദിയും പറഞ്ഞു.

Content Highlights: velicham online on Muslim prophet

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented