വന്ദേഭാരത് മിഷന്‍ പദ്ധതിയില്‍ കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് കേളി


റിയാദ്: പ്രവാസികള്‍ക്കായി വന്ദേഭാരത് മിഷന്‍ പദ്ധതി പ്രകാരം കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയ വിമാനസര്‍വീസുകള്‍ അപര്യാപ്തമാണെന്നും സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണണെന്നും റിയാദ് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

മതിയായ യാത്ര സൗകര്യങ്ങളില്ലാതെ നിരവധി പ്രവാസികള്‍ ഇപ്പോഴും സൗദിയുടെ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. അവരില്‍ പലരും ഗര്‍ഭിണികളും, സന്ദര്‍ശക വിസയില്‍ എത്തിയവരും, ജോലി നഷ്ടപ്പെട്ടവരും, പലവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമാണ്.

ചില സാമൂഹ്യ സംഘടനകളും സ്ഥാപനങ്ങളും ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ ഒരുക്കുന്നുണ്ടെങ്കിലും അതൊന്നും തിരിച്ചു പോകാന്‍ തയ്യാറായവര്‍ക്ക് വേണ്ടി തികയാതെ വരികയാണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്കും പ്രവാസികള്‍ക്ക് പ്രതിസന്ധിയാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് അനുവദിക്കണമെന്നും അവയില്‍ യാത്രക്കാര്‍ക്ക് പി പി ഇ കിറ്റുകള്‍ ലഭ്യമാക്കണമെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented