-
റിയാദ്: സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ ഒമ്പത് അധിക വിമാനസര്‍വ്വീസുകള്‍ കൂടിയുണ്ടാകും, ഇന്ത്യന്‍ എംബസി പുറത്തുവിട്ട പുതുക്കിയ ഷെഡ്യൂളിലാണ് ഇക്കാര്യമുള്ളത്. ഈ മാസം പകുതിയോടെ അധികസര്‍വ്വീസുകള്‍ ആരംഭിക്കും. സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്്ചകളില്‍ കേരളത്തിലേക്കടക്കം 19 സര്‍വ്വീസുകളാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
എയര്‍ഇന്ത്യയും എയര്‍ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയുമാണ് അധിക സര്‍വ്വീസ് നടത്തുക. ഇതോടുകൂടി സെപ്റ്റംബര്‍ ആറുമുതല്‍ 15 വരെയുള്ള തീയ്യതികളില്‍ 21 സര്‍വ്വീസുകളാണ് ഇന്ത്യയിലേക്ക് ഉണ്ടാവുക. ഇതില്‍ 10 സര്‍വ്വീസുകള്‍ കേരളത്തിലേക്കാണ്.
സെപ്റ്റംമ്പര്‍ ഏഴിന് സൗദിയിലെ ദമാം വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കും എട്ടിന് കൊച്ചിയിലേക്കും 10,13, 14 തിയ്യതികളില്‍ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് നടത്തും. ഇതില്‍ 10-ാം തിയ്യതി ദമാമില്‍ നിന്നും കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനമാണ് സര്‍വ്വീസ് നടത്തുക.
റിയാദില്‍ നിന്നും സെപ്റ്റംമ്പര്‍ ഏഴിന് തിരുവനന്തപുരത്തേക്കും 12ാം തിയ്യതി കൊച്ചിയിലേക്കും 13ന് കോഴിക്കോട്ടേക്കുമാണ് വിമാന സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആറാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്ന് സര്‍വ്വീസുകള്‍ ഇല്ല.
Content Highlights: Vande bharath mission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..