ബഷീര്‍ ജീവിതത്തിന്റെ വൈവിദ്ധ്യപൂര്‍ണമായ ഭാവനയുടെ ആഘോഷം- ഇ.സന്തോഷ് കുമാര്‍


ഇ.സന്തോഷ്‌കുമാർ

റിയാദ്: ബഷീര്‍ എന്ന മഹാപ്രതിഭ അനുഭവത്തിന്റെ മാത്രം പ്രകാശനമായിരുന്നില്ലെന്നും അത് ജീവിതത്തിന്റെ വൈവിദ്ധ്യപൂര്‍ണമായ ഭാവനയുടെ കൂടി ആഘോഷമായിരുന്നു എന്ന് എഴുത്തുകാരന്‍ ഇ. സന്തോഷ് കുമാര്‍. മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളുടെ എഴുത്തും സര്‍ഗജീവിതവും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ചില്ല റിയാദ് വിഭാവനം ചെയ്ത സര്‍ഗപരമ്പരയിലെ രണ്ടാമത്തെ സ്മൃതി 'ആ പൂവ് നീ എന്ത് ചെയ്തു' എന്ന ശീര്‍ഷകത്തില്‍ ബഷീറിനെ അനുസ്മരിച്ച് കൊണ്ട് നടന്ന പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എഴുത്ത്, വ്യക്തിജീവിതം എന്നിങ്ങനെ രണ്ടായിരുന്നില്ല, ഒന്നായിരുന്നു ബഷീര്‍ എന്ന് സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലം സൃഷ്ടിച്ച ഇടവേളക്കുശേഷം ചില്ല നടത്തുന്ന ആദ്യത്തെ ഏകദിന പരിപാടിയായിരുന്നു 'ആ പൂവ് നീ എന്ത് ചെയ്തു'എന്നത്.

ബദിയയിലെ ഇസ്ത്രാഹയില്‍ നടന്ന സര്‍ഗ്ഗസ്മൃതിയില്‍ ചില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ ആമുഖം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രൊഫ. എം.എന്‍. കാരശ്ശേരി എഴുതിയ 'ബഷീര്‍മാല' എന്ന ഗാനം മനോജ് കിഴിശ്ശേരി, ഷാഫി എന്നിവര്‍ ആലപിച്ചു. എം.എ.റഹ്‌മാന്‍ സംവിധാനം ചെയ്ത 'ബഷീര്‍ ദി മേന്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബഷീറിന്റെ ജീവിത കാഴ്ച്പ്പാടുകളെ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കാന്‍ സദസ്സിന് സഹായകമായി. ബഷീറിന്റെ വൈലാലിലെ മുറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ലിയ ഖദീജ, ദീപക് ദേവ് എന്നീ കുട്ടികള്‍ 'ബഷീറും പാത്തുമ്മയും ആടും' എന്ന രംഗരൂപം അവതരിപ്പിച്ചത് സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. 'ബഷീര്‍: കാലാതിവര്‍ത്തിയായ കല' എന്ന വിഷയത്തില്‍ വിപിന്‍ കുമാര്‍ ആദ്യത്തെ പ്രഭാഷണം നടത്തി. ബഷീറിന്റെ കഥാപാത്രങ്ങളും കഥാലോകവും സാര്‍വകാലിക സ്വഭാവമുള്ളവയാണെന്നതിനാല്‍ എക്കാലത്തും ചര്‍ച്ചചെയ്യാന്‍ സാധിക്കുന്ന കലാസൗന്ദര്യമാണെന്ന നിരീക്ഷണം അദ്ദേഹം നടത്തി. മൂസ കൊമ്പന്‍ പ്രഭാഷണത്തിന്റെ ആമുഖം അവതരിപ്പിച്ചു.

ഷഹീബ വി.കെ ആമുഖം നടത്തിയ രണ്ടാമത്തെ പ്രഭാഷണം 'ബഷീറിലെ പരിസ്ഥിതിയും രാഷ്ട്രീയവും' സീബ കൂവോട് അവതരിപ്പിച്ചു. തടവറകളില്‍ പോലും പൂന്തോട്ടം വച്ചുപിടിപ്പിച്ച ബഷീര്‍ ഒരേസമയം മാനവികമായ പരിസ്ഥിതിയുടെയും മര്‍ദ്ദിതപക്ഷത്തിന്റെയും എഴുത്തുകാരനാണെന്ന് സീബ അഭിപ്രായപ്പെട്ടു. വിനോദ് കുമാര്‍ മലയില്‍, ബൈജു കീഴ്ശ്ശേരി എന്നിവരുടെ സഹകരണത്തോടെ മുരളി കണിയാരത്ത് ബഷീറിന്റെ 'ഒരു മനുഷ്യന്‍' എന്ന കഥയുടെ രംഗാവിഷ്‌കാരം നടത്തി. ബഷീറിന്റെ മനുഷ്യത്വബോധത്തിന്റെ ഏറ്റവും മനോഹരമായ അവതരണമായിരുന്നു 'ഒരു മനുഷ്യന്‍. ലീന കോടിയത്തിന്റെ ആമുഖത്തോടെ 'വ്യാകരണം തെറ്റിയ ബഷീര്‍' എന്ന പ്രഭാഷണം എം. ഫൈസല്‍ നിര്‍വ്വഹിച്ചു.

ലോകത്തെ മഹാപ്രതിഭകളെല്ലാം ഭാഷയുടെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ വ്യാകരണങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ ലംഘിച്ചവരാണെന്നും മലയാളത്തില്‍ അങ്ങനെ ഒരു പ്രതിഭ ബഷീര്‍ മാത്രമാണെന്നും അദ്ദേഹം വിലയിരുത്തി. മൂന്ന് പ്രഭാഷണവിഷയങ്ങളെ ആധാരമാക്കി സംഘടിപ്പിക്കപെട്ട സംവാദസദസ്സ് സാഹിത്യകാരി ബീന മോഡറേറ്റ് ചെയ്തു. സംവാദത്തില്‍ ഷഫീഖ് തലശ്ശേരി, നാസര്‍ കാരക്കുന്ന്, വിനയന്‍, ബഷീര്‍ കാഞ്ഞിരപ്പുഴ, സുലൈമാന്‍ വിഴിഞ്ഞം, സബീന എം.സാലി, സൗരവ്, പ്രസാദ് വഞ്ചിപ്പുര എന്നിവര്‍ സംസാരിച്ചു. മൂസ കൊമ്പന്‍ പരിപാടിയുടെ ഉപസംഹാരം നടത്തി. സജീവ് കാരത്തെടി, അഭയ് ദേവ് എന്നിവര്‍ വരച്ച കാരിക്കേച്ചറുകളുടെയും ബഷീര്‍ കൃതികളുടെയും പ്രദര്‍ശനം പരിപാടിക്ക് സമാന്തരമായി നടന്നു. ബഷീറിന്റെ വൈലാലിലെ വീട്ടുപരിസരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ബഷീര്‍ രചനകളുടെ പശ്ചാത്തലത്തില്‍ ഒരു പൊതു സാംസ്‌കാരിക കേന്ദ്രമായി വികസിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് ചില്ലയുടെ സാംസ്‌കാരിക സദസ്സ് കേരള സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Vaikom Muhammad Basheer memory Chilla Sargavedi, e santhosh kumar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented