.
മക്ക: ഇക്കഴിഞ്ഞ ഹിജ്റ വര്‍ഷത്തെ (1443) അവസാന സീസണില്‍ മക്കയിലെ ഹറമില്‍ ഉംറ നിര്‍വഹിക്കുന്നതിനും മദീനയിലെ പ്രവാചക പള്ളിയില്‍ റൗദ ഷെരീഫില്‍ പ്രാര്‍ത്ഥിക്കുന്നതിനുമായി 70 ദശലക്ഷത്തിലധികം അനുമതിപത്രം വിതരണം ചെയ്തതായി ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം സഈദ് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിനു ശേഷം, ഈ വര്‍ഷത്തെ (ഹിജ്റ 1444) ലെ ഉംറ സീസണില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ പതിവു തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍-അഖ്ബാരിയ ചാനലിനു നല്കിയ അഭിമുഖത്തില്‍ ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡ്-19 പാന്‍ഡെമിക് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനിന്നിരുന്ന പല ആരോഗ്യ നിയന്ത്രണങ്ങളും ഇപ്പോള്‍ ലഘൂകരിച്ചിട്ടുണ്ട്.
ഓരോ രാജ്യത്തിനും ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിഷ്കര്ഷതകളൊന്നും ഇല്ല. ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് അപേക്ഷിക്കാമെന്നും ആവശ്യമായ വിസ സമ്പാദിക്കാനും രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നും വക്താവ് ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ദിവസം (ജൂലായ് 30), ഹിജ്റ 1440 മുഹറം 1 ന് പുതിയ ഉംറ സീസണ് ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.
ഹിജ്റ 1443 ദു അല്‍-ഹജ്ജ് മാസം പകുതി മുതല്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന, രാജ്യത്തിന് പുറത്തുള്ളവര്‍ ഉംറ വിസ അപേക്ഷ നല്കിതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ജൂലായ് 30 മുതല്‍ ഇത്തരം ഉംറ വിസ അപേക്ഷകളില്‍ നടപടി സ്വീകരിച്ച് പെര്‍മിറ്റ് നടപടി പ്രക്രിയ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം സൗദി പൗരന്മാര്, സൗദിയിലെ പ്രവാസികള്‍, ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സില്‍ രാജ്യങ്ങളിലെ (ജിസിസി) പൗരന്മാര് തുടങ്ങിയവര്‍ക്ക് മദീനയ റൗദ ഷെരീഫ് സന്ദര്‍ശനത്തിനും അതോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇപ്പോള്‍ പെര്‍മിറ്റുകള്‍ നല്‍കാനും ഉചിതമായ സമയം തിരഞ്ഞെടുക്കാനും കഴിയും. ഇഅ്തമന്ന ആപ്പ് അല്ലെങ്കില്‍ പ്ളാറ്റ്ഫോം വഴിയാണ് അവര്‍ക്ക് ഉംറ അനുമതി നേടാനാവുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..