ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവനകരാര്‍ നിര്‍ബന്ധമാക്കുന്നു


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം | Photo: AFP

ജിദ്ദ: സൗദിയില്‍നിന്നുള്ള ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവന കരാര്‍ നിര്‍ബന്ധമാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഉറപ്പുനല്‍കി. ഉംറ യാത്ര സംഘടിപ്പിക്കുന്ന കമ്പനികള്‍ വഴിയാണ് സൗദിയില്‍നിന്നും ഉംറ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സേവന കരാര്‍ നിര്‍ബന്ധമാക്കുക. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്ത് സേവന കരാര്‍ ഉറപ്പാക്കേണ്ടത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധമായ തീരുമാനം അറിയിച്ചത്. ഉംറ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കുവാന്‍ എത്തിക്കുന്നതും ഉംറ കഴിഞ്ഞ് തിരിച്ചെത്തിക്കേണ്ടതും ആവശ്യമാണെങ്കില്‍ താമസ സൗകര്യമൊരുക്കേണ്ടതും സേവന കമ്പനികളുടെ ചുമതലയായിരിക്കും. യാത്ര, സമയക്രമം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു കരാര്‍ ഒപ്പുവെക്കേണ്ടത്. ഉംറ തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനത്തിന് കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുമെന്ന സൂചന ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ നല്‍കിയിരുന്നു.

Content Highlights: Umrah, Hajj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented