പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News
ജിദ്ദ: വിശുദ്ധ മക്ക, മദീന പുണ്യ നഗരങ്ങളിലെ പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇതമര്‍ന എന്ന ആപ്പ് സെപ്റ്റംബര്‍ 27 മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുമെന്ന് ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.
മക്കയും മദീനയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആചാരാനുഷ്ഠാനങ്ങളുടെ സമയം നിയന്ത്രിക്കുന്നതിനായാണ് മന്ത്രാലയം സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ സഹകരണത്തോടെ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ തീര്‍ത്ഥാടനവും സന്ദര്‍ശനവും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനൊപ്പം കോവിഡ് പടരാതിരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആപ്പ് സഹായകരമാകും. അതോടൊപ്പം അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ എളുപ്പത്തിലും പ്രയാസരഹിതമായും നിര്‍വഹിക്കുന്നതിനുള്ള സേവനങ്ങള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുവാനാകും.
ഒക്ടോബര്‍ 4 മുതല്‍ മക്കയില്‍ ഉംറയും മദിനയില്‍ പ്രവാചക പള്ളി സന്ദര്‍ശനവും പരിമിതമായ വിശ്വാസികള്‍ക്കായി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..