ഉംസലാല്‍ മല്‍സ്യമാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ലേലം ഉണ്ടാവില്ല


1 min read
Read later
Print
Share

ദോഹ: കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നപടികളുടെ ഭാഗമായി ഉംസലാല്‍ മല്‍സ്യമാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ലേലം ഉണ്ടാവില്ലെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെയാണ് ലേലം നിര്‍ത്തിയത്.

ലേലം നിര്‍ത്തിവച്ചതോടെ അല്‍ വക്റ, അല്‍ ഖോര്‍, അല്‍ റുവൈസ് തുറമുഖങ്ങളില്‍ നിശ്ചയിക്കപ്പെട്ട മാര്‍ക്കറ്റുകളില്‍ നിന്ന് മല്‍സ്യങ്ങള്‍ മൊത്തക്കച്ചടവക്കാര്‍ക്കും മല്‍സ്യക്കടക്കാര്‍ക്കും നേരിട്ട് നല്‍കും. നിശ്ചിത മാര്‍ക്കറ്റുകളില്‍ നിബന്ധനകള്‍ പാലിച്ച്കൊണ്ടാണ് മല്‍സ്യവില്‍പ്പന നടത്തുക. കിലോഗ്രാമിലായിരിക്കണം വില്‍പ്പന നടത്തേണ്ടത്. വില്‍പ്പനയ്ക്ക് മുമ്പ് മൃഗഡോക്ടര്‍മാര്‍ പരിശോധന നടത്തണം. വില്‍പ്പനയ്ക്കുള്ള മല്‍സ്യങ്ങള്‍ റഫ്രിജറേറ്റകളില്‍ സൂക്ഷിക്കണമെന്നും നിബന്ധനയില്‍ പറയുന്നു.

തെരുവ് കച്ചവടവും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. വില്‍പ്പനയും മറ്റ് സേവനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തെരുവ് കച്ചവടക്കാര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി. കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും സര്‍ക്കാര്‍ സര്‍വീസ് കോംപ്ലക്സുകളിലും നേരിട്ട് സന്ദര്‍ശിക്കുന്നതിന് പകരം ഇലക്ട്രോണിക് സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: Umm Salal Fish Market

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

കുവൈത്തില്‍ 2,246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Jan 5, 2022


image

1 min

കുവൈത്ത് കെ.എം.സി.സി. പ്രതിഷേധ സംഗമം

Dec 13, 2021


kuwait

1 min

സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു

Nov 2, 2021


Most Commented