യുക്രൈനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് കുവൈത്ത്


പി.സി.ഹരീഷ്

ഈജിപ്തിൽ ചേർന്ന അടിയന്തിര അറബ് ലീഗ് കൗൺസിലിൽ കുവൈത്ത് അറബ് വേൾഡ് അസി..വിദേശകാര്യ മന്ത്രി നാസ്സർ അൽ ഖത്താമി സംസാരിക്കുന്നു|ഫോട്ടോ: കുന

കുവൈത്ത് സിറ്റി: യുക്രൈനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നിലപാട് വ്യക്തമാക്കണമെന്ന് കുവൈത്ത്. കെയ്‌റോയില്‍ ഈജിപ്തിന്റെ പ്രത്യേക താല്പര്യ പ്രകാരം ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലില്‍ കുവൈത്ത് അസിസ്റ്റന്റ് അറബ് വേള്‍ഡ് അഫയേര്‍സ് വിദേശ കാര്യ മന്ത്രി നാസ്സര്‍ അല്‍ ഖത്താമിയാണ് ഇക്കാര്യം ഉന്നയിച്ചത്.

യുക്രൈന്‍ ഒരു സ്വാതന്ത്ര രാഷ്ട്രമാണെന്നും ആ രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിന് മറ്റൊരു രാജ്യത്തിനു അവകാശമില്ലെന്നും, റഷ്യയുടെ കടന്നു കയറ്റത്തെ കുവൈത്ത് അപലപിക്കുന്നതായും, അന്താരാഷ്ട്ര തലത്തില്‍ ലോക രാഷ്ട്രങ്ങളുടെ എല്ലാവിധ പിന്തുണയും നല്‍കി പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്നും കുവൈത്ത് ആവശ്യപ്പെടുന്നു.

അതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ യുക്രൈനില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കുന്നതിനു ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും എല്ലാവിധ ശ്രമങ്ങളും ഉണ്ടാകണമെന്നും ഇജിപ്തില്‍ ചേര്‍ന്ന അറബ് ലീഗ് കൗണ്‍സില്‍ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

Content Highlights: Ukrain Russia War, Kuwait

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented