യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് എന്നിവർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി റംസാൻ ആശംസകൾ കൈമാറുന്നു
ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റംസാൻ അതിഥികളെ സ്വീകരിച്ചു. ദുബായ് എമിറേറ്റ്‌സ് ടവറിൽ നടന്ന പരിപാടിയിൽ നിലവിലുള്ളതും മുൻകാലത്തെയും മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിരമിച്ച സൈനികർ, സാധാരണക്കാരും കൂടാതെ വിദേശ നിക്ഷേപകരും ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അടക്കമുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും അതിഥികളുടെ ആശംസകൾ സ്വീകരിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും, ദുബായ് എയർപോർട്ട്‌സ് ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് മീഡിയാ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഫുഡ് ബാങ്ക്: ശൈഖാ ഹിന്ദിനെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്
ദുബായ് : വിശുദ്ധ റംസാൻ മാസത്തിൽ ആവശ്യക്കാരിലേക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ബാങ്ക് സംരംഭം തുടങ്ങിയ ശൈഖാ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിനെ അഭിനന്ദിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശൈഖാ ഹിന്ദ് ഒരു മാതൃകയാണ്. ജീവകാരുണ്യത്തിൽ കൂട്ടാളിയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യു.എ.ഇ. ഫുഡ് ബാങ്കിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്‌സനാണ് ശൈഖാ ഹിന്ദ്. 200-ലേറെ ഹോട്ടലുകളും ഭക്ഷണസ്ഥാപനങ്ങളും ചാരിറ്റബിൾ സംരംഭത്തിന് പിന്തുണ നൽകുന്നുണ്ട്.
ഫുഡ് ബാങ്ക് സ്ഥാപിതമായതിനുശേഷം ഏകദേശം 3.7 കോടിയാളുകൾ അതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. യു.എ.ഇ.യിലെ പ്രമുഖ സ്ഥാപനങ്ങളിൽനിന്ന് നിരവധി സംഭാവനകളും ഫുഡ് ബാങ്കിന് ലഭിച്ചിട്ടുണ്ട്. മിച്ചംവരുന്ന ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കാൻ യു.എ.ഇ. തുടക്കമിട്ട ഫുഡ്ബാങ്ക് രാജ്യത്തിന് അകത്തുമാത്രമല്ല, ലെബനൻ, സുഡാൻ തുടങ്ങി വിദേശരാജ്യങ്ങളിലും ഭക്ഷണമെത്തിക്കുന്നുണ്ട്. 2017-ലാണ് ഫുഡ് ബാങ്കിന് തുടക്കമിട്ടത്.
ഹോട്ടലുകൾമുതൽ വീടുകളിൽവരെ മിച്ചംവരുന്ന ഭക്ഷണം പാഴാക്കാതെ വൃത്തിയോടെ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഫുഡ് ബാങ്കിന് യു.എ.ഇ.യിൽ ആറ്് ശാഖകളുണ്ട്. ദുബായിൽ മൂന്നെണ്ണവും അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിൽ ഓരോശാഖകളും പ്രവർത്തിക്കുന്നുണ്ട്. മിച്ചംവരുന്ന ഭക്ഷണം ശേഖരിക്കാൻ 144 ഫ്രിഡ്ജുകൾ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ട്. ഇതിൽ 84 എണ്ണം ദുബായിലാണ്.
Content Highlights: UAE, Ramadan, Reception
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..