-
മസ്‌കത്ത്: മൂന്ന് ദിവസമായി മരുഭൂമിയില്‍ കുടുങ്ങിക്കിടന്ന യുഎഇ പൗരനെ രക്ഷപ്പെടുത്തി. തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റില്‍ ജഅലാന്‍ ബനീ ബൂ അലി വിലായത്തിലെ അല്‍ നകദ പ്രദേശത്താണ് ഇയാള്‍ കുടുങ്ങിയത്.
സഞ്ചരിച്ച വാഹനം തകരാറിലായതിനെ തുടര്‍ന്ന് മരുഭൂമിയില്‍ നിന്നും പുറത്തേക്ക് വരാന്‍ സാധിച്ചില്ല. മൂന്ന് ദിവസത്തോളം ഇവിടെ തുടര്‍ന്ന ഇമാറാത്തിയ റോയല്‍ ഒമാന്‍ പോലീസ് ഏവിയേഷന്‍ വിഭാഗം രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സ്വദേശത്തേക്ക് തിരിച്ചതായും പോലീസ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..