സൗദി അറേബ്യയിലെ ജിസാനില്‍ ഹൂത്തി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം | Photo: PTI

റിയാദ്: ജിസാനില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സൗദി പൗരനും യമന്‍ സ്വദേശിയും കൊല്ലപ്പെട്ടു. ഹുത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ ജിസാനിലെ സാംത പട്ടണത്തിലാണ് പതിച്ചത്. ആക്രമണത്തില്‍ ഒരു വ്യാവസായ വര്‍ക്ക്ഷോപ്പിനു കേടുപാടുകള്‍ സംഭവിച്ചതായും അറബ് സഖ്യം അറിയിച്ചു. നേരത്തെ നജ്റാന്‍ ഗ്രാമത്തില്‍ ഒരു പ്രൊജക്ടൈല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

യമനിലെ സാദ നഗരത്തില്‍ നിന്നാണ് പ്രൊജക്ടൈലുകള്‍ വിക്ഷേപിച്ചതെന്നും ഭീഷണിയുടെ ഉറവിടം കൈകാര്യം ചെയ്യുന്നതിനായി വ്യോമാക്രമണം നടത്തുന്നുണ്ടെന്നും സഖ്യം അറിയിച്ചു. യമനിലെ അല്‍-മഹ്വിത്ത് ഗവര്‍ണറേറ്റില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന നാല് ഡിപ്പോകള്‍ നശിപ്പിച്ചതായി പിന്നീട് സഖ്യസേന പറഞ്ഞു.

സാദയിലെ ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് പര്‍വത ഗുഹകളും നശിപ്പിക്കപ്പെട്ടതായി സഖ്യസേന അറിയിച്ചു. അന്താരാഷ്ട്ര സമൂഹം അപലപിച്ച അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഹൂതി മലീഷ്യ പതിവായി തുടരുകയാണ്.

Content Highlights: Two killed in Houthi missile attack in Saudi Arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented