സയാമീസ് ഇരട്ടകളുടെ വേര്‍പിരക്കല്‍:  മൂന്ന് പതിറ്റാണ്ടിനിടെ സൗദിയില്‍ 52 ഇരട്ടകളെ പേര്‍പെടുത്തി


ജാഫറലി പാലക്കോട്

പോളണ്ടിലെ ക്രാക്കോവിലുള്ള യൂണിവേഴ്സിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ അൽ-റബിയ പ്രഭാഷണം നടത്തുന്നു.

ജിദ്ദ: സയാമീസ് ഇരട്ടകളെ വേര്‍പിരിക്കുന്നതിനുള്ള സൗദി പദ്ധതിയില്‍ ലോകമെമ്പാടുമുള്ള 52 ഇരട്ടകളുടെ വേര്‍പിരിക്കല്‍ ശസ്ത്രക്കിയ വിജയകരമായി പൂര്‍ത്തിയാക്കുവാനായതായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റെര്‍ ജനറര്‍ സൂപ്പര്‍ വൈസര്‍ ഡോ. അബ്ദുല്ല അല്‍-റബിയ പറഞ്ഞു. 124 ഇരട്ടകളുടെ കേസുകളായിരുന്നു മേല്‍നോട്ടം വഹിച്ചതെന്നും അല്‍-റബിയ പറഞ്ഞു.

സയാമീസ് ഇരട്ടകളെ വേര്‍തിരിക്കുന്ന ശസ്ത്രക്രിയക്ക് സെന്റെില്‍ തുടക്കം കുറിച്ചത് 1990 മുതലാണ്. 23 രാജ്യങ്ങളില്‍നിന്നുള്ള 52 ഇരട്ടകളെ ഇതിനകം വിജയകരമായി വേര്‍പിരിക്കാനായിട്ടുണ്ട്. 2005ല്‍ പോളണ്ടിലെ സയാമീസ് ഇരട്ടകളായ ഡാരിയയെയും ഒലെഗിനെയും പതിനെട്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താന്‍ സൗദി അറേബ്യ മുന്‍കൈയെടുത്ത കാര്യവും ഡോ. അബ്ദുല്ല അല്‍-റബിയ സ്മരിച്ചു.

ലോകമെമ്പാടുമുള്ള നിരവധി സയാമീസ് കുട്ടികള്‍ക്ക് തങ്ങളുടെ സമപ്രായക്കാരെപ്പോലെ സാധാരണ ജീവിതം ആസ്വദിക്കാന്‍ കഴിയാത്ത അപൂര്‍വ കേസുകളില്‍ പ്രതീക്ഷ പുനസ്ഥാപിക്കാനായി. ഇത്തരം കേസുകളുടെ മേല്‍നോട്ടം വഹിക്കുന്ന സൗദി മെഡിക്കല്‍ ടീമിന്റെ വിശിഷ്ടമായ കഴിവുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ മേഖലയ്ക്ക് സൗദി ഭരണാധികാരികള്‍ നല്‍കുന്ന പരിധിയില്ലാത്ത പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ഇത് ശിശുരോഗ മേഖലയിലെ രാജ്യാന്തര തലത്തില്‍ രാജ്യത്തെ മുന്‍നിര സ്ഥാനത്തെത്തിക്കുവാന്‍ സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോളണ്ടിലെ ക്രാക്കോവിലുള്ള യൂണിവേഴ്സിറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ബുധനാഴ്ചനടത്തിയ പ്രഭാഷണത്തിനിടെയാണ് അല്‍-റബിയ സയാമിസ് ഇരട്ടകളെ വേര്‍പിരിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബയുടെ അനുഭവം പങ്കുവെച്ചത്

Content Highlights: twins saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented