തുറൈഫ് അപകടം: ചന്ദ്രശേഖരന്‍ നായരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു


ജാഫറലി പാലക്കോട്

തുറൈഫ് അപകടം

ജിദ്ദ: കഴിഞ്ഞ ദിവസം സൗദിയിലെ തുറൈഫില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55)ന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുവാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. ചന്ദ്രശേഖരന്‍ നായര്‍ ജോലിചെയ്ത സ്വകര്യ കമ്പനിയാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

ചന്ദ്രശേഖരന്‍ നായരും ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് വാഹനാപകടത്തില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്. ഏതാനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുറൈഫ് - അറാറി റോഡില്‍ തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടമുണ്ടായത്.

ഇരുപത് വര്‍ഷമായി സ്വകര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു ചന്ദ്രശേഖരന്‍ നായര്‍. തുറൈഫ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ജോലി ചെയ്ത കമ്പനി തന്നെയാണ് മുമ്പന്തിയിലുള്ളത്.

Content Highlights: Turaif bus and truck accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented