-
ജിദ്ദ: ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഒരു രോഗിയില്‍നിന്നും ഓപ്പറേഷറിലുടെ നീക്കം ചെയ്തത് വലിയ ഭാരം കൂടിയ ട്യൂമര്‍. അമ്പതുകാരനായ രോഗിയും വയറില്‍നിന്നാണ് ഓപ്പറേഷറിലുടെ ട്യൂമര്‍ നീക്കം ചെയ്തത്. ഏഴ് കിലോ 385 ഗ്രാമാം തൂക്കം വരുന്നതാണ് ട്യൂമറെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്‍ഡോക്രൈനോളജിസ്റ്റ് കണ്‍സള്‍ട്ടന്റും ഗൈനക്കോളജിസ്റ്റുമായ ഡോ. സാദ് അല്‍ അവാദാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. രോഗിക്ക് രക്തസ്രാവവും വയറിലെയും പെല്‍വിസിലെയും ആന്തരിക അവയവങ്ങളില്‍ ട്യൂമര്‍ മര്‍ദ്ദം മൂലം പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ആവശ്യമായ പരിശോധനകളും വിശകലനങ്ങളും നടത്തിയശേഷമാണ് ട്യൂമര്‍ അടിയന്തിരമായി നീക്കം ചെയ്യുവാന്‍ തീരുമാനിച്ചതെന്ന് ഡോ. സാദ് അല്‍ അവാദ് പറഞ്ഞു.
രോഗിയുടെ ആരോഗ്യസ്ഥിതി സുരക്ഷിതമാണെന്നും ദൈവത്തെ സ്തുതിക്കുന്നുവെന്നും ഓപ്പറേഷന്റെ വിജയത്തില്‍ പങ്ക് വഹിച്ചു മെഡിക്കല്‍ സ്റ്റാഫിന്റെ പങ്കിനെ അഭിനന്ദിക്കുന്നതായും ഡോക്ടര്‍ അല്‍ അവദ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Tumour weighing more than 7 kg removed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..