Photo: AFP
ജിദ്ദ: വിശുദ്ധ റംസാന് മാസത്തില്‍ റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. സൗദി ജനറല്‍ ട്രാഫിക് വിഭാഗമാണ് നിയന്ത്രണ നിരോധന സമയം പ്രഖ്യാപിച്ചത്.
രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി 12 വരെ ട്രക്കുകള്‍ റിയാദ് നഗരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം പൊതു സേവന ട്രക്കുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ അര്‍ദ്ധരാത്രി 12 വരെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അര്‍ദ്ധരാത്രി 12 മുതല്‍ രാവിലെ 8 വരെ എല്ലാ ട്രക്കുകളെയും പ്രവേശിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ നിരോധനം വൈകുന്നേരം 7 മുതല്‍ അര്‍ദ്ധരാത്രി 12 വരെ ആയിരിക്കും.
എക്സിറ്റ് 13 മുതല്‍ കിഴക്കു പടിഞ്ഞാറ് എംബസികള്ക്കിടയിലുള്ള മക്ക (ഖുറൈസ്) റോഡ്, എക്സിറ്റ് 4 മുതല്‍ വടക്ക് തെക്ക് അള്‍ജീരിയ സ്ക്വയര്‍ (ദിറാബ്) വരെയുള്ള കിംഗ് ഫഹദ് റോഡ് എന്നിവിടങ്ങളില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നത് തടയും.
ജിദ്ദയില്‍നിന്നുള്ള ട്രക്കുകളുടെ നിരോധന സമയം രണ്ടു ഘട്ടങ്ങളിലായാണ് തീരുമാനിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെ ആദ്യ ഘട്ടവും വെള്ളിയും ശനിയും രണ്ടാം ഘട്ടവുമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റമദാന് മാസത്തില്‍ കിഴക്കന്‍ പ്രവിശ്യയിലേക്ക്, പ്രത്യേകിച്ച് ദമാം, ദഹ്റാന്‍, അല്‍ഖോബാര്‍ നഗരങ്ങളില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നത് നിരോധിച്ച സമയം രാവിലെ 9 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 6 വരെയും രാത്രി 9 മുതല്‍ 12 വരെയും ആയിരിക്കും
Content Highlights: Truck control to Riyadh, Jeddah and the Eastern Province during the month of Ramadan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..