അൽ നൂർ ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് വിദ്യാഭ്യാസ മന്ത്രി മജീദ് ബിൻ അലി അൽ നു അയ്മിയിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു | Photo: Pravasi mail
മനാമ: ബഹ്റൈന്‍ ബോഴ്സ് സംഘടിപ്പിച്ച ഇന്‍വെസ്റ്റ്മെന്റ് ട്രേഡിംഗ് മത്സരമായ 'ട്രേഡ് ക്വസ്റ്റ് -2022'ല്‍ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂളിന് മൂന്നാം സ്ഥാനം. പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ വിപണികളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്. പതിനൊന്ന് സ്വകാര്യ സ്കൂളുകള്‍ പങ്കെടുത്ത മത്സരത്തിന്റെ രണ്ട് ഉപവിഭാഗങ്ങളില്‍ അല്‍ നൂര്‍ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ബഹ്റൈന്‍ നാഷണല്‍ ഹോള്‍ഡിങ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ അബ്ദുല്‍ റവാന്ബക്ഷ്, സ്കൂള്‍ ട്രേഡ് ക്വസ്റ്റ് അഡൈ്വസര്‍ ദീപക് റാവു, ടീം ലീഡര്‍ സറീന കെലാഷ് എന്നിവരാണ് അല്‍ നൂര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കാത്ത ഏക സ്കൂളും അല്‍ നൂറാണ്. ട്രേഡിങ് സമയം കഴിഞ്ഞപ്പോള്‍ 10 ശതമാനം പണം ബാക്കി വെക്കാനും ടീമിന് കഴിഞ്ഞു. യാസിത് ചമോദ്യ, നാസര്‍ മുഹമ്മദ് അലി നാസര്‍, ഷഹീര്‍ അമീര്‍, മുഹമ്മദ് താഹ കരീം, സലാ സമി യുക്സല്‍, മിഷാല്‍ ബാസെം അലി ഇബ്രാഹിം, മിര്‍സ ഇബ്രാഹിം ബേഗ് എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍.
സി.ബി.ബി ഗവര്‍ണര്‍ റഷീദ് മുഹമ്മദ് അല്‍ മറാജ് ടീമിന് 2000 ദിനാര്‍ പാരിതോഷികവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂള്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദ് വിദ്യാഭ്യാസ മന്ത്രി മജീദ് ബിന്‍ അലി അല്‍ നു അയ്മിയില്നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ സ്കൂള്‍ ചെയര്മാന് അലി ഹസന് അഭിനന്ദിച്ചു. പ്രിന്‍സിപ്പാള്‍ അമിന്‍ മുഹമ്മദ് ഹുലൈവയും വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദ് വിദ്യാഭ്യാസ മന്ത്രി മജീദ് ബിന്‍ അലി അല്‍ നു അയ്മിയില്നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..