ഫഹദ്
ഷാര്‍ജ: മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബായ് നൈഫിലെ താമസയിടത്തില്‍ വെച്ചാണ് തൃശൂര്‍ കേച്ചേരി സ്വദേശി ഫഹദ് (ഉമര്‍)- 25) എന്നയാളെ കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍ നൈഫ് പോലീസില്‍ പരാതി നല്കി.
ഞായറാഴ്ച വൈകീട്ട് ആറുമണി മുതലാണ് കാണാതായത്. ജെബലലിയിലാണ് ഫഹദ് താമസിക്കുന്നത്. അവധി ദിവസമായതിനാല്‍ സുഹൃത്തുക്കളുടെ നൈഫിലെ മുറിയിലെത്തിയതായിരുന്നു. വൈകീട്ട് ഉറങ്ങാനായി മുറിയിലേക്ക് പോയതിനുശേഷമാണ് കാണാതായത്. ആ സമയം സുഹൃത്ത് ദില്‍ഷാദ് ടി.വി. കാണുന്നുണ്ടായിരുന്നു. ഫഹദ് ഉറങ്ങിയിരിക്കുമെന്നാണ് ദില്‍ഷാദ് കരുതിയത്. കുറേസമയം കഴിഞ്ഞ് മുറിയില്‍ നോക്കിയപ്പോള്‍ ഫഹദിനെ കാണാനില്ലായിരുന്നെന്ന് ദില്‍ഷാദ് പറഞ്ഞു.
പേഴ്സ്, മൊബൈല്‍, വാച്ച് എന്നിവയെല്ലാം മുറിയില്‍ത്തന്നെയുണ്ടായിരുന്നു. ചെരുപ്പും മുറിയുടെ പുറത്തുണ്ടായിരുന്നു. വെള്ള ടിഷര്‍ട്ടും
കറുത്ത പാന്റുമാണ് വേഷം. ഞായറാഴ്ച മുതല്‍ നാട്ടിലുള്ള കുടുംബത്തേയും ബന്ധപ്പെട്ടിട്ടില്ല. രണ്ടുവര്‍ഷമായി ഫഹദ് ദുബായിലുണ്ട്. ഫഹദിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 052 5610256, 055 7843543 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് സുഹൃത്തുക്കളറിയിച്ചു.
Content Highlights: thrissur native went missing in sharjah
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..