Anas Al-Saleh
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശന വിസ ഉള്‍പ്പെടെ എല്ലാവിധ വിസകളുടെയും കാലാവധി മൂന്നു മാസം കൂടി നീട്ടി നല്‍കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതനുസരിച്ചു വിസ കാലാവധി അവസാനിച്ചവരുടെ താമസ രേഖ നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
ആഭ്യന്തര മന്ത്രാലയത്തിലെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ രാജ്യത്ത് കഴിയുന്ന വിസ കാലാവധി അവസാനിച്ചവരുടെ താമസരേഖ മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കുന്നതാണ്. എല്ലാ വിസകളുടെയും കാലാവധി നവംബര്‍ 30 വരെ സ്വമേധയാ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ഇന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കാബിനറ്റ് അഫയേഴ്സ് സഹമന്ത്രിയുമായ അനസ് അല്‍ സാലിഹ് പുറപ്പെടുവിച്ചത്.
സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് കാലാവധി നീട്ടി നല്‍കുന്നത്. ഇതോടെ എല്ലാവിധ സന്ദര്‍ശക വിസകള്‍ ഉള്‍പ്പെടെ മറ്റു വിസകളിലും രാജ്യത്ത് കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ അനുകൂല്യം ലഭിക്കുന്നതാണ്. അതേ സമയം സര്‍ക്കാര്‍ തീരുമാനം രാജ്യത്തിനകത്ത് കഴിയുന്ന താമസക്കാരുടെ വിസ കാലാവധി മാത്രമേ പുതുക്കി നല്‍കുകയുള്ളു.
അതോടൊപ്പം എല്ലാ സ്പോണ്സര്മാരോടും തൊഴിലുടമകളോടും അവര്‍ സ്പോണ്സര് ചെയ്യുന്നവരുടെ താമസരേഖ പുതുക്കുന്നതിനായി ഇളവ് അനുവദിച്ച സമയം ഉപയോഗപ്പെടുത്തിക്കൊണ്ട് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും അധികൃതര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയോ ഗവര്‍ണറേറ്റുകളിലെ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകള്‍ വഴിയോ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വിഞാപനത്തില്‍ വ്യക്തമാക്കുന്നു.
Content Highlights: Three month extension of residency permits, visit visas from September 1 in Kuwait
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..