വിദേശികളുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്  ഒരു ലക്ഷം സൗദി റിയാല്‍ വരെ പിഴയെന്ന് സൗദി 


ജാഫറലി പാലക്കോട്

.

ജിദ്ദ: സൗദി പുരുഷന്‍മാര്‍ വിദേശ സ്ത്രീകളുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യണം. വിവാഹം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അഭിഭാഷക മുന്നറിയിപ്പ് നല്‍കി.

വിദേശത്ത് ക്രമരഹിതമായി വിവാഹം കഴിക്കാന്‍ സൗകര്യമൊരുക്കുന്ന ദല്ലാളന്മാര്‍ക്കെതിരെ അഭിഭാഷകയായ ഷൈമ അല്‍ തഖാഫി മുന്നറിയിപ്പ് നല്‍കി. സൗദിയുടെ ഉടമസ്ഥതയിലുള്ള എംബിസി ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. അത്തരം മധ്യസ്ഥര്‍ ചില സൗദി പുരുഷന്മാര്‍ക്ക് വിദേശികളെ വിവാഹം കഴിക്കാന്‍ സൗകര്യമൊരുക്കുന്നുണ്ടെന്ന് ഷൈമ അല്‍ തഖാഫി വെളിപ്പെടുത്തി.

'വിവാഹത്തെ ഇത്രയധികം ക്രമരഹിതമായ രീതിയില്‍ വഞ്ചിക്കരുത്. വിവാഹം എന്നത് ഒരാളുടെ ഭാവിയെയും കുടുംബത്തെയും കുട്ടികളെയും ബാധിക്കുന്ന ഒരു ജീവിത പദ്ധതിയാണ്'' ഷൈമ അല്‍ തഖാഫി പറഞ്ഞു.

'ഈ ക്രമരഹിതമായ രീതിയിലുള്ള വിവാഹങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ഇത്തരം വിവാഹങ്ങളുമായി ബന്ധപ്പെട്ട വഞ്ചനയ്ക്കും ബ്ലാക്ക്മെയിലിനും എതിരെ അഭിഭാഷക മുന്നറിയിപ്പ് നല്‍കി. വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.

Content Highlights: Those who do not register their marriages with foreigners will be fined up to 100,000 Saudi Riyals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented