ഡോ. തോമസ് ഐസകിന് ബഹ്‌റൈന്‍ പ്രതിഭ സ്വീകരണം നല്‍കി


അശോക് കുമാര്‍        

ബഹ്‌റൈൻ പ്രതിഭ നൽകിയ സ്വീകരണത്തിൽ ഡോ. തോമസ് ഐസക് പ്രസംഗിക്കുന്നു

മനാമ: ഹ്രസ്വസന്ദര്‍ശനത്തിന് ബഹ്‌റൈനിലെത്തിയ മുന്‍മന്ത്രി ഡോ. തോമസ് ഐസകിന് ബഹ്‌റൈന്‍ പ്രതിഭ സ്വീകരണം നല്‍കി. ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന സ്വീകരണ യോഗത്തിന് പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി.ശ്രീജിത് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കേരളത്തിലെ മതേതര മൂല്യങ്ങളെ കാത്ത് സൂക്ഷിക്കാനും കേരള വികസനത്തെ ത്വരിതപ്പെടുത്താനും പ്രവാസി മലയാളികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന്, തനിക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഡോ. തോമസ് ഐസക് ആഹ്വാനം ചെയ്തു. ഇരുപത് വര്‍ഷത്തിന് ശേഷമുള്ള ഒരു കേരളത്തെ ഇന്നേ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട എന്നാണ് കെ-റെയില്‍ വിരോധം പറയുന്ന ആളുകളുടെ വാദമെന്ന് അദ്ദേഹം പറഞ്ഞു.

നാല് കുടുംബങ്ങള്‍ക്ക് ഒരു കാറ് എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. സമീപ ഭാവിയില്‍ അത് രണ്ട് കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന സ്ഥിതിവിശേഷത്തിലേക്ക് മാറും. ഇത്രയധികം വാഹനങ്ങളെ ഉള്‍കൊള്ളാന്‍ നമ്മുടെ ആറുവരി ദേശീയപാത പോലും മതിയാകാതെ വരും. അപ്പോള്‍ അതിനുള്ള ഇന്നിന്റെ പോംവഴിയാണ് കെ- റെയില്‍.

കെ-റെയിലിന് ചെലവഴിക്കുന്ന തുക സമൂഹത്തിന് തിരികെ ലഭിക്കാതെ പോകും എന്നാണ് സമരക്കാരുടെ വാദം. എങ്കില്‍ ടോള്‍ പിരിക്കാന്‍ അനുവാദമില്ലാത്ത ദേശീയ പാതക്ക് വേണ്ടി ചെലവഴിക്കുന്ന അറുപതിനായിരം കോടി രൂപ എങ്ങനെ തിരികെ ലഭിക്കുമെന്ന് ഈ വാദക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നും തോമസ് ഐസക് ചോദിച്ചു. കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന ജനതയായി നമുക്ക് മാറാന്‍ കഴിയണം. അത്തരം ബോധ്യത്തിലേക്ക് കേരളത്തെ എത്തിക്കാന്‍ എല്ലാ പരിഗണനകള്‍ക്കുമപ്പുറം പ്രവാസികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഇന്ത്യന്‍ ക്ലബ്ബ് ആക്ടിംഗ് പ്രസിഡന്റ് സാനി പോള്‍, രാമത്ത് ഹരിദാസ്, പ്രൊഗ്രസ്സീവ് പ്രഫഷണല്‍ ഫോറം പ്രസിഡന്റ് ഇ.എ. സലീം, സെക്രട്ടറി അഡ്വ. ശ്രീജിത് കൃഷ്ണന്‍. രക്ഷാധികാരി സമിതി അംഗവും കേരള പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍, മറ്റു പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങള്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ സന്നിഹിതരായിരുന്നു.

തോമസ് ഐസക്കിനുള്ള പ്രതിഭയുടെ ഉപഹാരം മുഖ്യ രക്ഷാധികാരി പി. ശ്രീജിത് കൈ മാറി. പ്രവാസം അവസാനിപ്പിച്ചു ബഹ്‌റിന്‍ വിട്ടു പോകുന്ന രക്ഷാധികാരി സമിതി അംഗം ജയരാജന്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ അനില്‍ കണ്ണപുരം എന്നിവര്‍ക്കുള്ള കേന്ദ്ര, മേഖലതല ഉപഹാരങ്ങള്‍ ഡോ. തോമസ് ഐസക് കൈമാറി. പ്രതിഭ മനാമ യുണിറ്റ് മെംബര്‍ ഉണ്ണികൃഷ്ണന് ആദ്യമായി ലഭിച്ച പ്രവാസി പെന്‍ഷന്‍ തുക പ്രതിഭ സാന്ത്വന ഫണ്ടിലേക്കായി ജനറല്‍ സെക്രട്ടറി പ്രദീപ് പതേരിക്ക് കൈമാറി.

Content Highlights: thomas isaac

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented