സൗദി പാസ്പോർട്ട് വിഭാഗം
റിയാദ്: ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് അടിയന്തര സാഹചര്യങ്ങളില്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പാസ്പോര്‍ട്ട് വിഭാഗം ഓഫീസുകളും ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു.
സൗദി പൗരന്മാര്ക്കോ പ്രവാസികള്‍ക്കോ വേണ്ടി ഈ കാലയളവില്‍ പാസ്പോര്‍ട്ട് വിഭാഗം അടിയന്തര കേസുകള്‍ സ്വീകരിക്കുകയും സേവനം നല്‍കുമെന്നും ജവാസാത്ത് വിശദീകരിച്ചു. അബ്ഷര്‍ പ്ളാറ്റ്ഫോം വഴി ഒരു ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് നേടേണ്ടതിന്റെ ആവശ്യകതയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് വ്യക്തമാക്കി.
അബ്ഷര്‍, മുഖീം പ്ളാറ്റ്ഫോമുകളിലൂടെ ഇ-പാസ്പോര്‍ട്ട് സേവനങ്ങള്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍ വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ ഗുണഭോക്താക്കളെ പ്രാപ്തമാക്കുന്ന 'തവാസുല്‍' സേവനത്തില്‍ നിന്ന് പ്രയോജനം നേടേണ്ടതിന്റെ പ്രാധാന്യവുംജനറല് ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് വിശദീകരിച്ചു.
Content Highlights: The Saudi Passport Department will provide services during the Eid al-Adha holiday as well
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..