പ്രതീകാത്മക ചിത്രം | AP
ജിദ്ദ: കോവിഡ് വാക്സിനെടുക്കാത്ത വിശ്വാസികളെ മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും ഉംറക്കും പ്രാര്‍ത്ഥനയ്ക്കും പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരല്ലാത്തവര്‍ക്കും രോഗ ബാധിതരുമായി നേരിട്ട് ബന്ധം പുലര്‍ത്താത്തവര്‍ക്കും ഹറമുകളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാം.
വാക്സിനേഷന്‍ എടുക്കാത്ത ആളുകള്‍ക്ക് ഉംറ ചെയ്യുന്നതിനുള്ള വ്യവസ്ഥകളെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.
സൗദിയില്‍നിന്നുള്‍പ്പെടെ എല്ലാ തീര്‍ഥാടകര്‍ക്കും വിശുദ്ധ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന നേരത്തെയുള്ള നിബന്ധന ഹജജ്, ഉംറ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ഇന്ന് സൗദിയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8 കേസുകളുടെ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രോഗി മരിക്കുകയും ചെയ്തു. 193 പേരുടെ അസുഖം ഭേദമായി. 17,169 പേരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കി
Content Highlights: The Saudi Ministry of Hajj and Umrah will allow unvaccinated people to perform Umrah
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..