-
ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ മന്ത്രിസഭാ സമിതിയുടെ തീരുമാനം. മൊത്തം ജീവനക്കാരുടെ 20 ശതമാനം ഓഫിസുകളില്‍ ജോലി ചെയ്യാനും ബാക്കിയുള്ളവര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാനുമാണ് തീരുമാനം.
മാര്‍ച്ച് 22 മുതല്‍ രണ്ടാഴ്ചത്തേക്കാണ് പ്രാഥമിക ഘട്ടത്തില്‍ തീരുമാനം നടപ്പിലാക്കുക. എന്നാല്‍, സൈന്യം, സുരക്ഷ, ആരോഗ്യ മേഖലകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. ഇത് സര്‍ക്കാര്‍ സേവനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ മാളുകളിലും ഷോപ്പിങ് സെന്ററുകളിലുമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളും ബാങ്ക് ബ്രാഞ്ചുകളും ഇന്നു മുതല്‍ അടച്ചു. ഫുഡ് ഔട്ട്ലെറ്റുകളെയും ഫാര്‍മസികളെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സലൂണുകളും ഹോട്ടലുകളിലെ ഹെല്‍ത്ത് ക്ലബ്ബുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല.
കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: The number of employees in government offices will be limited


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..