വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടം ജൂണ്‍ 10 മുതല്‍ 23 വരെ; തിരുവനന്തപുരത്തേക്ക് 5 വിമാനങ്ങള്‍


അശോക് കുമാര്‍

-

മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടം ഫ്‌ളൈറ്റ് സര്‍വീസുകളുടെ വിശദവിവരങ്ങള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. ഇതനുസരിച്ചു ജൂണ്‍ 10 മുതല്‍ 23 വരെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കു സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് നേര്‍ബു നേഗി മാതൃഭൂമിയോട് പറഞ്ഞു.

ഇത്തവണ കേരളത്തിലേക്ക് തിരുവനന്തപുരം സെക്ടറില്‍ അഞ്ചു സര്‍വീസുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവ, ഡല്‍ഹിയിലേക്ക് നാലും ചെന്നൈയിലേക്ക് മൂന്നും ബാംഗ്ലൂരിലേക്കും വിജയവാഡയിലേക്കും ഓരോ സര്‍വീസ് വീതവുമാണ് അനുവദിച്ചിരിക്കുന്നത്. എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതിനോടകം 25,000 ത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതില്‍ ആറായിരത്തോളം പേര് രണ്ടു തവണ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ത്തന്നെയും ഇരുപതിനായിരത്തോളം പേര് യാത്രക്ക് തയ്യാറായിരിക്കെ ഇവരെ എത്ര നാള്‍കൊണ്ട് നാട്ടിലെത്തിക്കാനാകും എന്ന ചിന്തയിലാണ് എംബസിയും. ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സര്‍വീസുമായി ബന്ധപെട്ടു തങ്ങള്‍ക്കു ഒന്നും പറയാനില്ലെന്നും അത് കൊമേര്‍ഷ്യല്‍ സര്‍വീസ് ആണെന്നും നോര്‍ബു നേഗി വ്യക്തമാക്കി.

ഇതിനിടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്കുള്ള അപേക്ഷകളും ലഭിക്കുന്നുണ്ട്. നിരവധി സംഘടനകളാണ് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്കു അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതില്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ അഭിമുഘ്യത്തില്‍ കൊച്ചിയിലേക്കും കോഴിക്കോടേക്കുമുള്ള ഫ്‌ലൈറ്റുകള്‍ക്കുള്ള അനുമതി ലഭിച്ചതായും രണ്ടു ഫ്‌ലൈറ്റുകളും വെള്ളിയാഴ്ചതന്നെ സര്‍വീസ് നടത്താനുള്ള നടപടിയിലാണെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.

എന്നാല്‍ അന്തിമ അനുമതിക്കായി കാത്തിരിക്കുന്നു. ഏതായാലും വെള്ളിയാഴ്ച പുറപ്പെടേണ്ട ഫ്‌ലൈറ്റുകള്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തു. ഉച്ചക്ക് 12 മണിക്ക് കൊച്ചിയിലേക്കും 2.10 നു കോഴിക്കോട്ടേക്കുമാണ് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സര്‍വീസ്. ഇതിനോടകം അഞ്ചു ഫ്‌ലൈറ്റില്‍ യാത്ര ചെയ്യാനുള്ളവര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കൂടാതെ ഇന്ത്യന്‍ ക്ലബ്ബിന്റെ അഭിമുഘ്യത്തിലും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഏര്‍പെടുതിന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.

കോഴിക്കോട്ടേക്കും ബാംഗ്ലൂര്‍ക്കുമാണ് ഫ്‌ലൈറ്റുകള്‍ക്കായി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇന്നലെ ആദ്യ ദിവസംതന്നെ കോഴിക്കോട്ടേക്ക് 481 അപേക്ഷകളും ബാംഗ്ലൂര്‍ക്കു 104 അപേക്ഷകളുമാണ് ലഭിച്ചത്. എന്നാല്‍ അപേക്ഷ നകിയിട്ടേയുള്ളുവെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ് പറഞ്ഞു. മറ്റേതാനും സംഘടനകളും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്കുള്ള നടപടികളിലാണ്.

Content Highlights: The next phase of the deportation process is June 10-24

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented