-
ദോഹ: കൊറോണ വ്യാപനം തടയുന്നതിന് അടച്ചിട്ട ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ തുറന്നു. ഉപാധികളോട് കൂടിയാണ് പ്രദേശത്തേക്കുള്ള നിയന്ത്രണത്തില്‍ ഇളവ് വരുത്തിതെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.
മേഖലയിലെ മൂന്ന് സ്ട്രീറ്റുകള്‍ നേരത്തേ ഭാഗികമായി തുറന്നിരുന്നു. സ്ട്രീറ്റ് ഒന്ന് മുതല്‍ 32വരെയുള്ള പ്രദേശങ്ങളാണ് ഇന്നുമുതല്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലോക്ക് ഡൗണ്‍ ചെയ്ത പ്രദേശത്തേക്ക് വരുന്നതിനും പോകുന്നതിനുമുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്.
ഇത് പ്രകാരം പ്രദേശത്ത് ജോലി ചെയ്യുകയും പുറത്തു താമസിക്കുകയും ചെയ്യുന്നവര്‍ക്കും, പുറത്ത് ജോലി ചെയ്യുകയും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കും അകത്തേക്കും പുറത്തേക്കും പോകാനാവും. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വാണിജ്യ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കി സാധനങ്ങളും ഉപകരണങ്ങളും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കു കൊണ്ടുവരാം.
മേഖലയുമായി ബന്ധപ്പെടുന്ന എല്ലാ തൊഴിലാളികളും കൊറോണ ആപ്പായ ഇഹ്തിറാസ് ഡൗണ്‍ലോഡ് ചെയ്തുവെന്ന് തൊഴിലുടമകള്‍ ഉറപ്പ് വരുത്തണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവരെ പ്രദേശത്തിന് അകത്തേക്കോ പുറത്തേക്കോ പ്രവേശിപ്പിക്കില്ല. കൊറോണ രോഗികളുമായി സമ്പര്‍ത്തിക്കത്തിലായോ എന്ന് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ആപ്പാണ് ഇഹ്തിറാസ്.
നിരവധി തൊഴിലാളികളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 1 മുതല്‍ 32 വരെ ലോക്ക്ഡൗണ്‍ ചെയ്തത്.
Content Highlight5s: The Industrial Area of Qatar opened


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..