Photo: Pravasi Mail
മക്ക: വിശുദ്ധ റമദാന്‍ മാസത്തിന്റെ മുന്നൊരുക്കമായി ഇരു ഹറം കാര്യലയം ഞായറാഴ്ച കഅബയുടെ മൂടുപടമായ കിസ്വയ്ക്ക് കാലാനുസൃതമായ അറ്റകുറ്റപ്പണികള്‍ നടത്തി. ഭംഗി സംരക്ഷിക്കുന്നതിനും, കഅബയുടെ വശങ്ങളിലുള്ള ബെല്‍റ്റ് മുറുക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികളാണ് നടത്തിയതെന്ന് വിശുദ്ധ ഹറമിലെ കിസ്വ മെയിന്റിനെന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഫഹദ് അല്‍-ജാബിരി പറഞ്ഞു.
കിസ്വ മെയിന്റിനെന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനപരവും ഭരണപരവുമായ പ്ലാന്‍ അനുസരിച്ച്, കിസ്വ ദിവസേന പരിശോധിക്കാറുണ്ട്. പരിചയ സമ്പന്നരായ ചില അംഗങ്ങളടങ്ങിയ ഒരു പ്രത്യേക സൗദി ടീം കിസ്വക്ക് കാലാനുസൃതമായ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെന്നും ഫഹദ് അല്‍-ജാബിരി പറഞ്ഞു.
കിസ്വയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഹറം കാര്യാലയം ഏറ്റവും കാലികവും സാങ്കേതിക വിദ്യകളുമടങ്ങിയ സാമഗ്രികളാണ് ഉപയോഗിക്കാറുള്ളതെന്ന് അല്‍-ജാബിരി കൂട്ടിച്ചേര്‍ത്തു. ഇരു ഹറം സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയും പരിചരണവും എക്കാലവും മക്കയിലെ വിശുദ്ധ ഹറമിനും മദീനയിലെ പ്രവാചക പള്ളിക്കും ലഭിക്കാറുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
Content Highlights: The Haram office carried out periodic repairs to the Kabah
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..