ഹാജിമാരെ മദീന വിമാനത്താവളത്തിൽ കോൺണുൽ ജനറലിന്റെ തേൃത്വത്തിൽ സ്വീകരിക്കുന്നു | Photo: Pravasi mail
മദീന: ഈ വര്‍ഷത്തെ വിശുദ്ദ ഹജജ് കര്‍മ്മത്തിനുള്ള ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി. നെടുമ്പാശേരിയില്‍ നിന്നുമാണ് 181 പുരുഷന്മാരും 196 സ്ത്രീകളുമടങ്ങുന്ന 377 ഹാജിമാരുമായി വിമാനം മദീന പ്രിസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. സംഘത്തെ ഹജജുമിഷനും മലയാളി സന്നദ്ധ പ്രവഹര്ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
ഇവര്‍ കുറച്ചുദിവസം മദീനയില്‍ തങ്ങി പ്രാര്‍ത്ഥകള്‍ നടത്തി പിന്നീട്ട് മക്കയില്‍ പോകും. ഹജജു കര്‍മ്മം കഴിഞ്ഞ് മക്കയില്‍ നിന്നായിരിക്കും ഇവര്‍ നാട്ടിലേക്ക് തിരിക്കുക. കേരള ഹാജിമാര്‍ക്ക് വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ നല്‍കിയത്. സൗദി സമയം രാവിലെ 11.30 ന് വിമാനം എത്തിയിരുന്നു. അരമണിക്കൂര്‍കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ പുറത്തിറങ്ങി. തീര്‍ത്ഥാടകരെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ് മിഷന് അധികൃതരും സൗദി പാസ്പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മദീനയിലെ കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകളും സ്വീകരണം നല്കി.
കേരളത്തില്‍ നിന്ന് 5758 തീര്‍ഥാടകരാണ് ഈവര്‍ഷം ഹജജ് കമ്മിറ്റിവഴി ഹജജിനെത്തുക. ഇതില്‍ 2056 പുരുഷന്മാരും 3702 സ്ത്രീകളുമാണ്. തമിഴ്നാട്, ലക്ഷദ്വീപ്, ആന്തമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും നെടുമ്പാശേരി വഴിയാണ് പുണ്യഭൗമിയിലേക്ക് എത്തുക. ഇന്ത്യന്‍ ഹാഴിമാര്ക്ക് മദീനയില്‍ പ്രവാചക പള്ളിക്കടുത്തും മക്കയില്‍ അസീസിയയിലുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
Content Highlights: The first group of Indian pilgrims reached Madina
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..