മക്കയിലെ ചേരിപ്രദേശം പൊളിക്കല്‍ ശനിയാഴ്ച തുടങ്ങും


Photo: Pravasi mail

ജിദ്ദ: ബൃഹത്തായ പുനര്‍വികസന പദ്ധതിയുടെ ഭാഗമായി സൗദിയിലെ പുണ്യനഗരമായ മക്കയിലെ ചേരിപ്രദേശം പൊളിക്കലും അവശിഷ്ടം നീക്കം ചെയ്യലുമടക്കമുള്ള ജോലികള്‍ ശനിയാഴ്ച തുടങ്ങും.

അല്‍ കദ്വ ജില്ലയില്‍ 6,86,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ചേരിപ്രദേശം പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
6,86,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അല്‍ കദ്വയിലെ ഘട്ടം ഘട്ടമായുള്ള പൊളിക്കലിന് ശനിയാഴ്ച തുടക്കമാകുമെന്ന് മക്കയിലെ ചേരി പ്രദേശങ്ങള്‍ പുനര്‍വികസനം ചെയ്യാനുള്ള പദ്ധതിയുടെ വക്താവ് അംജദ് മഗ്രാബി പറഞ്ഞു.

കഴിഞ്ഞ റംസാന്‍ മാസത്തില്‍ നിര്‍ത്തിവെച്ച മക്ക മേഖലയുടെ ഭാഗമായ ജിദ്ദയിലെ ചേരി പ്രദേശങ്ങള്‍ പൊളിക്കുന്ന നടപടികള്‍ അടുത്തിടെ പുനരാരംഭിച്ചിട്ടുണ്ട്. വിശുദ്ധ നഗരം ഉള്‍കൊള്ളുന്ന മക്കയുടെ കാഴ്ചാ വൈകല്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മനോഹരമായ മക്ക നഗരം പണിയുവാനായി മക്കയിലെ ജനസാന്ദ്രതയുള്ള ചേരി പ്രദേശം ഘട്ടം ഘട്ടമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ ഫെബ്രുവരിയിലാണ് അധികാരികള്‍ ആരംഭിച്ചത്.

Content Highlights: The demolition of Mecca slum area will begin on Saturday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented