വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനയില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം


കേളി ഉമ്മുൽ ഹമാം ഏരിയ സമ്മേളനം പ്രസിഡണ്ട് ചന്ദ്രൻ തെരുവത്ത് ഉദ്ഘാടനം ചെയ്യുന്നു | Photo: Pravasi mail

റിയാദ്: ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ദ്ധന വരുത്തി വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നും രണ്ടുമുതല്‍ നാലിരട്ടിവരെയാണ് നിരക്ക് കൂട്ടിയതെന്നും, അവധി കഴിഞ്ഞ് ഗള്‍ഫ് നാടുകളിലെ സ്‌കൂള്‍ തുറക്കുന്നത് മുന്‍കൂട്ടി കണ്ട് നടത്തുന്ന ഇത്തരം കൊള്ളക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഈടാക്കാവുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ ഉയര്‍ന്ന പരിധി സംബന്ധിച്ച് ചട്ടങ്ങള്‍ കൊണ്ട് വരണമെന്നും കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമേളനത്തിന്റെ മുന്നോടിയായി നടന്ന ഉമ്മുല്‍ ഹമാം ഏരിയയുടെ അഞ്ചാമത് സമ്മേളനം, ജ്യോതി പ്രകാശ് നഗറില്‍ നടന്നു.

സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് പി സ്വാഗതവും, പ്രസിഡന്റ് ബിജു താത്കാലിക അധ്യക്ഷനുമായി. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ ചന്ദ്രന്‍ തെരുവത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ രക്തസാക്ഷി പ്രമേയവും അക്ബര്‍ അലി അനുശോചന പ്രമേയവും, ഏരിയാ ആക്ടിങ് സെക്രട്ടറി നൗഫല്‍ സിദ്ദിഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിങ് ട്രഷറര്‍ സുരേഷ് പി വരവ് ചിലവ് കണക്കും, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചന്ദ്രചൂഡന്‍, ബിജു, അക്ബര്‍ അലി (പ്രസീഡിയം), പി.പി ഷാജു, നൗഫല്‍ സിദ്ദിഖ്, സുരേഷ് പി (സ്റ്റിയറിംഗ്), ജാഫര്‍ സാദിഖ്, അനില്‍ കുമാര്‍ ഒ (മിനുട്ട്സ്), അബ്ദുല്‍ കരീം, മന്‍സൂര്‍, ഷാജഹാന്‍ (പ്രമേയം), റോയ് ഇഗ്നേഷ്യസ്, വിപീഷ് രാജന്‍, അബ്ദുല്‍ ബാസിത് (ക്രഡന്‍ഷ്യല്‍), അബ്ദുല്‍ സലാം, റെജിന്‍ നാഥ് (വളന്റീയര്‍) എന്നിവരടങ്ങുന്ന സബ്കമ്മറ്റികള്‍ സമ്മേളന നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. നൗഫല്‍ സിദ്ദിഖ്, സുരേഷ് പി, കേളി സെക്രട്ടറി ടി ആര്‍ സുബ്രഹ്‌മണ്യന്‍, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് എന്നിവര്‍ ചര്‍ച്ചക്കുള്ള മറുപടി പറഞ്ഞു. ബിന്ന്യാമിന്‍, ധനേഷ് ചന്ദ്രന്‍, സുഹൈല്‍ എന്നിവര്‍ അവതരിപ്പിച്ച റിയാദ് - തിരുവനന്തപുരം നേരിട്ടുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കുക, വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, പ്രവാസികളുടെ പുനരധിവാസത്തിനുള്ള തടസ്സം നീക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

Content Highlights: The central government should immediately intervene in the increase in air ticket prices


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented