കേളി ഇടപെടല്‍: കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഹരിപ്പാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


രൂപേഷ് കുമാർ

റിയാദ് : വിശ്രമിക്കുന്നതിനായി വീടിന്റെ ടെറസ്സില്‍ കയറിയപ്പോള്‍ കാല്‍ തെന്നി വീണ് മരണമടഞ്ഞ ആലപ്പുഴ ഹരിപ്പാട് സ്വദേശി രൂപേഷ് കുമാറിന്റെ (43) മൃതദേഹം കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. ബത്ഹ ഇഷാറ റെയിലിനടുത്തുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അപകടം. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു രൂപേഷ്. നല്ലപോച്ചയില്‍ യശോദരന്‍ - കമലമ്മ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ അമ്പിളി. അനുരൂപ്, അസിന്‍രൂപ എന്നിവര്‍ മക്കള്‍.

അഞ്ചു വര്‍ഷത്തിലേറെയായി നാട്ടില്‍ പോയിട്ടില്ലാത്ത രൂപേഷിന്റെ ഇക്കാമ കഴിഞ്ഞ നാലു വര്‍ഷമായി പുതുക്കിയിട്ടില്ല. കൂടാതെ പാസ്പോര്‍ട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു. നിരവധി നിയമകുരുക്കുകള്‍ ഉണ്ടായിരുന്ന വിഷയത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാ സാംസ്‌കാരിക വേദി നേതൃത്വം നല്‍കിയത്. കുടുംബ സുഹൃത്ത് ഉദയന്‍, ദമാമിലെ മറ്റു സുഹൃത്തുക്കള്‍ എന്നിവര്‍ മറ്റ് അനുബന്ധ ചെലവുകള്‍ വഹിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹത്തിനൊപ്പം കുടുംബ സുഹൃത്ത് ഉദയന്‍ അനുഗമിച്ചു.

Content Highlights: The body of a native of Haripad, who died after falling from the building, was brought home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented