തർതീൽ ലോഗോ
മസ്‌കറ്റ്: ഖുര്‍ആന്‍ വാര്‍ഷികമാസം എന്നറിയപ്പെടുന്ന പുണ്യ റംസാനില്‍ 'തര്‍തീല്‍-22' എന്ന പേരില്‍ ഗള്‍ഫിലുടനീളം ആര്‍.എസ്.സി സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും ഔദ്യോഗിക തുടക്കമായി. 916 പ്രാദേശിക യൂണിറ്റ് കേന്ദ്രങ്ങളില്‍ സമാരംഭിച്ച തര്‍തീല്‍ സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങള്‍ക്ക് ശേഷം മേയ് ആദ്യവാരം ഓരോ രാജ്യങ്ങളിലും നടക്കുന്ന ഫൈനല്‍ മത്സരത്തോടെ പരിപാടിയ്ക്ക് പരിസമാപ്തിയാകും.
മനുഷ്യനെ നേര്‍വഴിയില്‍ നയിക്കാനും സമാധാന പാത പുല്‍കാനും വഴികാട്ടിയായ ഖുര്‍ആന്‍ അവതരിച്ച വ്രതമാസത്തില്‍ സംഘടന ആചരിക്കുന്ന 'വിശുദ്ധ റമളാന്‍; വിശുദ്ധ ഖുര്‍ആന്‍' എന്ന ക്യാംപയിനിന്റെ ഭാഗമായാണ് തര്‍തീല്‍ സംഘടിപ്പിക്കുന്നത്.വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാര്‍ഷികപരിപാടിയായി സംഘടിപ്പിക്കുന്ന തര്‍തീലിന്റെ അഞ്ചാമത് പതിപ്പാണ് ഇക്കൊല്ലം നടക്കുന്നത്.
ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), രിഹാബുല്‍ ഖുര്‍ആന്‍ (ഗവേഷണ പ്രബന്ധം), ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ് എന്നിവയാണ് പ്രധാന മല്‍സര ഇനങ്ങള്‍. കൂടാതെ ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍, ഇഫ്താര്‍ എന്നിവയും മത്സരത്തോടനുബന്ധിച്ച് നടക്കും. ഒമാന്‍, സൗദി വെസ്റ്റ്, യു എ ഇ, സൗദി ഈസ്റ്റ്, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മത്സരാര്‍ഥികളായി മാത്രം അയ്യായിരം പേര്‍ പങ്കാളികളാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രത്യേകം തയാറാക്കിയ പോര്‍ട്ടില്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മത്സരങ്ങള്‍ക്ക് അവസരം നല്‍കുന്നത്.
Content Highlights: The beginning of the Quran competitions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..