-
മനാമ : തണല്‍ വീട്ടിലെ കുടുംബാംഗങ്ങള്‍ക്കും പരിചാരകര്‍ക്കുമായി എല്ലാ വര്‍ഷങ്ങളിലും നല്‍കിവരാറുള്ള ഓണക്കോടി ഈ വര്‍ഷവും നല്‍കി. തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ നല്‍കിയ എഴുന്നൂറോളം പേര്‍ക്കുള്ള ഓണക്കോടി തണലിന്റെ നാല് വ്യത്യസ്ത സ്ഥാപനങ്ങളിലായി നടന്ന ചടങ്ങുകളില്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി. ശ്രീജിത് കണ്ണൂരിന്റെ നേതൃത്വത്തില്‍ ലത്തീഫ് കൊയിലാണ്ടി, ജലീല്‍ തിക്കോടി, ജയേഷ് , സലിം, ഫൈസല്‍ പണ്ടാണ്ടി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഓണക്കോടി കളക്ഷന് വേണ്ടി സജീവമായുണ്ടായിരുന്നത്.
എല്ലാ വര്‍ഷങ്ങളിലും തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ വളരെ കൃത്യമായി ഓണക്കോടികള്‍ എത്തിക്കുകയും കൈമാറുകയും ചെയ്യാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് കോഴിക്കോട് മാങ്കാവില്‍ തെരുവില്‍ നിന്നും സര്‍ക്കാരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് മാറ്റിപാര്‍പ്പിച്ച തണല്‍ ഏറ്റെടുത്ത് നടത്തുന്ന അഗതിമന്ദിരത്തിലെ കുടുംബങ്ങള്‍ക്കള്‍ക്കും ഈ വര്‍ഷം ഓണക്കോടികള്‍ കൈമാറി.
Content Highlight: Thanal onakkodi 2020


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..