.jpg?$p=298ab5c&f=16x10&w=856&q=0.8)
.
മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 22 (വെള്ളിയാഴ്ച) ഒരു ഏകദിന കളക്ഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അതില്‍ തണലിനെ സ്‌നേഹിക്കുന്ന മുഴുവന്‍ പ്രവാസികളും ഭാഗഭാക്കാകണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'തണല്‍' ഇന്ന് 13 സംസ്ഥാനങ്ങളിലായി 5 ലക്ഷം കുടുംബങ്ങള്‍ക്ക് താങ്ങായി, 25 ലക്ഷത്തോളം മനുഷ്യര്‍ക്ക് തണലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
55 സെന്ററുകള്‍ വഴി ആയിരക്കണക്കിന് വൃക്ക രോഗികള്‍ക്കാണ് തണല്‍ ഇന്ന് സൗജന്യമായോ, സൗജന്യ നിരക്കിലോ ഡയാലിസിസ് നല്‍കി വരുന്നത്. അതോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍, തണല്‍ ഫാര്‍മസികള്‍, പാരാപ്ലീജിയ സെന്ററുകള്‍, തണല്‍ വീടുകള്‍, സാമൂഹ്യ മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍, മൈക്രോ ലേര്‍ണിങ് സെന്ററുകള്‍, ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററുകള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ തണലിന്റെ കീഴില്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
തണലിന്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നത് പൊതുജനങ്ങളുടെ പങ്കാളിത്തം ഒന്ന് കൊണ്ട് മാത്രമാണെന്നും ഈ വര്‍ഷത്തെ പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള വിഭവ സമാഹരണം മുന്‍വര്‍ഷങ്ങളില്‍ എന്ന പോലെ ഈ മാസവും നടക്കുകയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ബഹ്റൈനിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കയാണ്.
Content Highlights: thanal fund raising campaign
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..