മനാമ: കോവിഡ് കാല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കരിപ്പൂരിലേക്ക് തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഒരുക്കുന്ന ചാര്‍ട്ടഡ് വിമാനം ജൂലൈ 27 ന് പറന്നുയരുമെന്ന് ചാപ്റ്റര്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് തെരുവത്ത് അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ കോവിഡ് - 19 രോഗബാധയോടനുബന്ധിച്ച് തണല്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്.
തൊഴില്‍ നഷ്ടത്തിലൂടെയും മറ്റും പ്രയാസമനുഭവിക്കുന്നവര്ക്കിടയിലേക്ക് ഭക്ഷണപ്പൊതികളുമായി ആദ്യം കടന്ന് വന്ന സംഘടനകളില്‍ 'തണല്‍ ബഹ്റൈന്‍ ചാപ്ടര്‍' മുന്‍നിരയിലുണ്ടായിരുന്നു. തണലിന്റെ നേതൃത്വത്തിലായിരുന്നു അത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
പിന്നീട് റമദാന് കിറ്റുകളുമായി പ്രവാസികളുടെ ഇടയില്‍ തണല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ച് പോക്ക് തുടങ്ങിയപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികളെ എന്നും ചേര്‍ത്ത് പിടിക്കാറുള്ള തണല്‍ അവര്‍ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാമെന്ന ആശയവുമായി മുന്നോട്ട് വരികയായിരുന്നു.
പ്രവാസി യാത്രാ മിഷന് പ്രയാസമനുഭവിക്കുന്നവര്‍ക്കായി ബഹ്റൈനില്‍ നിന്നും സൗജന്യ വിമാനം ഏര്‍പ്പെടുത്തിയപ്പോള്‍ ടിക്കറ്റുകളും വളണ്ടിയര്‍ സേവനങ്ങളും നല്കി തണല്‍ സഹകരിച്ച കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ തുടര്‍ച്ചയായി നടത്താന്‍ പോകുന്ന ചാര്‍ട്ടഡ് വിമാനങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ തന്നെ യാത്ര ഏര്‍പ്പാട് ചെയ്യാനും ഏറ്റവും അര്‍ഹരായവര്‍ക്ക് സൗജന്യയാത്ര ഒരുക്കാനും ശ്രമിക്കുന്നതാണെന്ന് അദ്ദേഹം ഉറപ്പ് നല്കി. വിശദ വിവരങ്ങള്‍ക്ക് മുജീബ് മാഹി, ഹമീദ് പോതിമഠത്തില് എന്നിവരെ 33433530, 39466399 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..