രാജ്കുമാറിന്റെ ചിതാഭസ്മവുമായി ദുബായില്‍ നിന്നും താഹിറ നാട്ടിലെത്തി; 2 വര്‍ഷം, ചെറുതല്ലാത്ത പരിശ്രമം


മക്കളുടെ ആവശ്യപ്രകാരം കോട്ടയം സ്വദേശി സിജോപോളാണ് രണ്ടര വര്‍ഷത്തോളം സ്വന്തം താമസസ്ഥലത്ത് ചിതാഭസ്മം സൂക്ഷിച്ചു വെച്ചത്. അതിനിടെ, രാജ്കുമാറിന്റെ മക്കളില്‍നിന്ന് ഈ വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്നാണ് താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. 

രാജ്കുമാറിന്റെ ചിതാഭസ്മം വീട്ടിലെത്തിച്ചപ്പോൾ

ദുബായ്: രണ്ടുവര്‍ഷം മുമ്പ് യു.എ.ഇ.യില്‍ കോവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാര്‍ തങ്കപ്പന്റെ (44) ചിതാഭസ്മം ഒടുവില്‍ ജന്മനാട്ടിലെത്തി. യു.എ.ഇ.യില്‍ ആരോഗ്യ-സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശിനി താഹിറ കല്ലുമുറിക്കലാണ് വെള്ളിയാഴ്ച രാജ്കുമാറിന്റെ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തിയത്. ആദ്യമായാണ് യുഎഇയില്‍ മരിച്ച ഓരാളുടെ ചിതാഭസ്മം നാട്ടിലെത്തിക്കുന്നത്.

2020 മേയിലാണ് രാജ്കുമാര്‍ തങ്കപ്പന്‍ യു.എ.ഇ.യില്‍ കോവിഡ് ബാധിച്ചുമരിച്ചത്. ഏറ്റെടുക്കാന്‍ ആരുമില്ലാതെ മൃതദേഹം യു.എ.ഇ.യില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. മക്കളുടെ ആവശ്യപ്രകാരം കോട്ടയം സ്വദേശി സിജോപോളാണ് രണ്ടര വര്‍ഷത്തോളം സ്വന്തം താമസസ്ഥലത്ത് ചിതാഭസ്മം സൂക്ഷിച്ചു വെച്ചത്. അമ്മയെ നേരത്തെ നഷ്ടപ്പെട്ട മക്കള്‍ക്ക് പിതാവിന്റെ ചിതാഭസ്മമെങ്കിലും കാണണമെന്ന ആഗ്രഹത്തെ തുടര്‍ന്നായിരുന്നു മൂന്ന് മക്കളുടെ മാതാവ് കൂടിയായ താഹിറ കല്ലുമുറിക്കല്‍ ചിതാഭസ്മം നാട്ടിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. തുടര്‍ന്ന് താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

ഏറെ കടമ്പകളുണ്ടായിരുന്നു ചിതാഭസ്മം നാട്ടിലെത്തിക്കാന്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കൂടുതലായിരുന്നു ഇതിനായുള്ള നടപടിക്രമങ്ങള്‍. ഇതെല്ലാം പൂര്‍ത്തിയാക്കിയാണ് താഹിറ ഇതുവരെ കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മവുമായി വിമാനം കയറിയത്. തുടര്‍ന്ന് ദുബായില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ താഹിറ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തുകയായിരുന്നു.

രാജ്കുമാറിന്റെ മകനും മകളും പിതാവിന്റെ ചിതാഭസ്മം താഹിറയില്‍ നിന്ന് ഏറ്റുവാങ്ങി. പ്രാര്‍ഥനകള്‍ക്ക് ശേഷം ചിതാഭസ്മം കല്ലറയില്‍ അടക്കം ചെയ്തു. ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേധാവി വി. നന്ദകുമാറാണ് ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിച്ചത്. ചിതാഭസ്മം കാത്തിരിക്കുന്ന മക്കളുടെ വാര്‍ത്ത മാതൃഭൂമിയിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വി. നന്ദകുമാര്‍ ഈ നന്മയില്‍ പങ്കാളിയാവുകയായിരുന്നു.

Content Highlights: Thahira reached Kanyakumari with Rajkumar's Ashes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented