രാജ് കുമാർ മരിച്ചിട്ട് രണ്ട് വർഷം; അജ്മാനിൽനിന്ന് ചിതാഭസ്മവുമായി താഹിറ കന്യാകുമാരിയിലേക്ക്


മിനി പത്മ

.

കോവിഡിന്റെ കെട്ടകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇഷ്ടപെടാത്തവരാണ് നമ്മള്‍. എന്നാല്‍, കോവിഡ് കാലത്തുണ്ടായ ചില നന്മകള്‍ എക്കാലവും നമ്മുടെ ചിന്തകളെയും പ്രവൃത്തിയെയും സ്വാധീനിക്കാറുണ്ട്. യു.എ.ഇയില്‍ കോവിഡ് വന്ന് മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാറിന്റെ ചിതാഭസ്മം നാട്ടിലെത്തിക്കുക എന്ന ചുമതലയാണ് കോഴിക്കോട്ടുകാരിയായ താഹിറ കല്ലുമുറിക്കല്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന് നിമിത്തമായതാകട്ടെ സിജോ പോളും

2020 മെയ് മാസത്തില്‍ കന്യാകുമാരി സ്വദേശി രാജ് കുമാര്‍ കോവിഡ് ബാധിതനായി അജ്മാനില്‍ മരിച്ചിരുന്നു. ഏറ്റെടുക്കാന്‍ ആരുമില്ലാത്ത ഒരു മൃതദേഹം ഉണ്ടെന്ന് നാട്ടിലെ കൂട്ടുകാര്‍ ദുബായിലുള്ള കോട്ടയം സ്വദേശി സിജോയോടു പറഞ്ഞു. താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച അതേ അനാഥാലയത്തിലെ അന്തേവാസിയായിരുന്നയാളാണ് അനാഥനായി മോര്‍ച്ചറിയില്‍ കിടക്കുന്നതെന്ന് സിജോ തിരിച്ചറിഞ്ഞു. ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും മകന്റെ സ്ഥാനത്തു നിന്ന് സിജോ പോള്‍രാജ്കുമാറിനായി മരണാന്തര കര്‍മ്മങ്ങളെല്ലാം ചെയ്യുകയും ചിതാഭസ്മം കുടുംബത്തിന് നല്‍കാനായി സൂക്ഷിച്ചു വെയ്ക്കുകയും ചെയ്തു.

എന്നാല്‍, ജോലി നഷ്ടപ്പെടലും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം രണ്ടര വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ കഴിയാതെയിരുന്ന സിജോ സ്വന്തം മുറിയില്‍ ചിതാഭസ്മം സൂക്ഷിച്ചുവെച്ചു. സന്ദര്‍ശക വിസയിലെത്തിയ ഭാര്യയോടും മകളോടും പോലും സിജോ ഇതേക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. നാട്ടിലേക്ക് പോകാന്‍ ഒരു വഴിയും കാണാതിരുന്ന സിജോ എന്നെങ്കിലും അതിന് പറ്റിയാല്‍ ചിതാഭസ്മം രാജ്കുമാറിന്റെ കുട്ടികളെ ഏല്‍പിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു.

2022-ലെ കര്‍ക്കിടക വാവു ദിനം. പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്ന ദിനം. അന്ന് അല്‍ഐനിലുള്ള കോഴിക്കോട് സ്വദേശി താഹിറയെ തേടി ഒരു ഫോണ്‍ കോളെത്തുന്നു നാട്ടില്‍നിന്ന്. ഒരു കുട്ടിയെ പഠിപ്പിക്കാന്‍ സഹായം തേടിയായിരുന്നു ആ ഫോണ്‍വിളി. കോവിഡ് കാലത്തെ മുന്നണിപോരാളിയായിരുന്നു ഓഡിയോളജിസ്റ്റായ താഹിറ കല്ലുമുറിക്കല്‍. 'ഈ സമയവും കടന്നുപോകും' എന്ന പുസ്തകവും അവര്‍ അക്കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയിരുന്നു. പുസ്തകത്തിലെ വരുമാനം കോവിഡില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ടവരുടെ മക്കളുടെ പഠനത്തിനായാണ് താഹിറ നീക്കിവെച്ചിരുന്നത്. ബിഎഡ്ഡിന് പഠിക്കാന്‍ പണത്തിന് ബുദ്ധിമുട്ടുന്ന ഒരു വിദ്യാര്‍ത്ഥിക്ക്പണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരത്തിലാണ് തന്റെ പിതാവിന്റെ ചിതാഭസ്മം ദുബായില്‍ ഒരാള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നുവെന്നും അത് നാട്ടിലെത്തിച്ച് കിട്ടണമെന്ന ആഗ്രഹവും ആ കുട്ടി പങ്കുവെച്ചത്. സിജോയും താഹിറയും തമ്മിലുള്ള കൂടിക്കാഴ്ച അങ്ങനെയാണ് നടന്നത്.

ചിതാഭസ്മം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍നിന്ന് രേഖകളെല്ലാം വളരെ പെട്ടെന്ന് ശരിയാക്കുന്നുണ്ട്. ഇതിന് വേണ്ട ആവശ്യങ്ങള്‍ക്കെല്ലാം താഹിറയുടെ പാസ്പോര്‍ട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചിതാഭസ്മവുമായി താഹിറ കന്യാകുമാരിയിലെ രാജ്കുമാറിന്റെ വീട്ടില്‍ ഉടന്‍ തന്നെയെത്തും. അമ്മയും അച്ഛനും നഷ്ടപ്പെട്ട മക്കള്‍ക്ക് പിതാവിന്റെ ചിതാഭസ്മം കൈമാറി താഹിറ മടങ്ങും. ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരാളുടെ ചിതാഭസ്മവുമായി കന്യാകുമാരിയിലേക്ക് പോവുകയാണ് താഹിറ. സ്നേഹമാണ് ഏറ്റവും വലിയ നന്മയെന്ന വലിയ പാഠം ഈ ലോകത്തിന് നല്‍കികൊണ്ട്.

Content Highlights: Thahira, Covid Death, ashes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented