റിയാദ്: പ്രവാചകപള്ളിക്ക് നേരെ നടന്ന ചാവേറാക്രമണത്തിന് പദ്ധതിയിട്ട ഭീകരര്‍ക്ക് റിയാദ് കോടതി വധ ശിക്ഷ വിധിച്ചു. മൂന്നുപേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ആറ് കൂട്ടുപ്രതികള്‍ക്ക് തടവ് ശിക്ഷയും കോടതി വിധിച്ചു.
മദീനയിലെ പ്രവാചകപള്ളിക്ക് നേരെയും ജിദ്ദയിലെ റുവൈസ് ഡിസ്ട്രിക്റ്റില്‍ സുലൈമാന്‍ ഫഖീഹ് ആശുപത്രിക്കു സമീപവും നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കാളികളായവര്‍ക്കാണ് റിയാദ് സ്പെഷ്യല്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.
അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസ് അംഗമായിട്ടുള്ളവരാണ് പ്രതികളെന്നും ആക്രമണ പദ്ദതി, ഇതിനായി സാമ്പത്തിക സഹായം, ആയുധം സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുക എന്നീ കുറ്റങ്ങള്‍ പ്രതികളുടെമേല്‍ കോടതി നിരീക്ഷിച്ചു.
നാലു വര്‍ഷം മുമ്പാണ് വൃതാനുഷ്ടാനനാളില്‍ മദീനയിലെ പ്രവാചകപള്ളിയിലെ വിശ്വാസികളെ ലക്ഷ്യമാക്കി ചാവേറുകളെത്തിയത്. സംശയംതോന്നി സുരക്ഷാവിഭാഗം തടയാന്‍ ശ്രമിച്ചപ്പോള്‍ ചാവേറുകള്‍ ധരിച്ചിരുന്ന ബെല്‍റ്റ് ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ചാവേറുകള്‍ക്കുപുറമെ നാലു സുരക്ഷാ ഭടന്മാര്‍മാരും കൊല്ലപ്പെട്ടിരുന്നു. ജിദ്ദയിലെ സുലൈമാന്‍ ഫഖീഹ് ആശുപത്രിക്കടുത്തും ഇതേരിതിയിലായിരുന്നു ആക്രമണം നടത്തിയത്.
Content Highlights: Terror attack case death penalty
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..