തണല്‍-ഷിഫാ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് ശ്രദ്ധേയമായി


അശോക് കുമാര്‍   

തണൽ ബഹ്റൈൻ ചാപ്റ്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച വൃക്കരോഗ നിർണ്ണയ ക്യാമ്പ്

മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സെഗായ കെ.സി. എ. ഹാളില്‍ സംഘടിപ്പിച്ച വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചക്ക് ഒരു മണിമുതല്‍ വൈകീട്ട് ആറു മണിവരെ നീണ്ടുനിന്ന ക്യാമ്പിലേക്ക് അഞ്ഞൂറോളം പേര്‍ പരിശോധനക്കായി എത്തിച്ചേര്‍ന്നു. പരിശോധനയുടെ സമയം കഴിഞ്ഞും ആളുകളുടെ ഒഴുക്ക് തുടരുകയായിരുന്നു.

ഡോ. ബാബു രാമചന്ദ്രന്‍, എബ്രഹാം ജോണ്‍, ജമാല്‍ നദ്വി, രാജു കല്ലും പുറം, സേവി മാത്തുണ്ണി, സയ്യിദ് ഹനീഫ്, ഷാനവാസ്, നിസാര്‍ കൊല്ലം, അനസ് റഹീം, കെ.ടി. സലിം, സിജോ ജോര്‍ജ്, രാജീവ് വെള്ളിക്കോത്ത്, ബോബി തേവേരില്‍, ഫസലുല്‍ ഹഖ്, നൗഷാദ് പൂനൂര്‍, മജീദ് തണല്‍, സിറാജ് പള്ളിക്കര, ബോബി പാറയില്‍, മനു, ഗഫൂര്‍ ഉണ്ണികുളം, ജ്യോതിഷ് പണിക്കര്‍, രാമത്ത് ഹരിദാസ് തുടങ്ങി ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

ഫൈസല്‍ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, റിയാസ് ആയഞ്ചേരി, ഫൈസല്‍ കോട്ടപ്പള്ളി, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി, ശ്രീജിത്ത് കണ്ണൂര്‍, കെ.പി. അനില്‍ കുമാര്‍, ഹംസ മേപ്പാടി, സുരേഷ് മണ്ടോടി, സലിം എന്‍. വി., ലത്തീഫ് ആയഞ്ചേരി, മനോജ് വടകര, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വൈകീട്ട് നടന്ന സമാപന യോഗം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി വിനീഷ് എം.പി. സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു. ഷിഫ അല്‍ ജസീറ കണ്‍സല്‍ടെന്റ് ഡോ. സ്വപ്ന, വൃക്ക സംരക്ഷണത്തെക്കുറിച്ചു നടത്തിയ ബോധവല്‍കരണ ക്ളാസ് സദസ്സിന് ഏറെ പ്രയോജനകരമായി.

റഫീഖ് അബ്ദുല്ല, മണിക്കുട്ടന്‍, എ.പി. ഫൈസല്‍, റഫീഖ് നാദാപുരം, ഹുസ്സൈന്‍ വയനാട്, ജിതേഷ് ടോപ് മോസ്റ്റ്, ജാലിസ് ഉള്ളേരി, ഷെബീര്‍ കെ സി. തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ അല്‍ ഗരീബ്, മൂസ അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തണല്‍ ട്രഷറര്‍ നജീബ് കടലായി നന്ദി പ്രകാശനം നിര്‍വഹിച്ചു.

Content Highlights: Tanal-Shifa kidney disease diagnosis camp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented