സീറോ മലബാര്‍ സൊസൈറ്റി 'ഓണമഹോത്സവം 2022' ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു


അശോക് കുമാര്‍        

സീറോ മലബാർ സൊസൈറ്റി 'ഓണമഹോത്സവം 2022' ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യുന്നു

മനാമ: ബഹ്റൈന്‍ സീറോ മലബാര്‍ സൊസൈറ്റി സംഘടിപ്പിച്ച ഓണമഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായ ഓണമഹാസദ്യയും അനുബന്ധ ആഘോഷങ്ങളും ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഹ്റിനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും താലപൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഇന്ത്യന്‍ സ്ഥാനപതിയെ വേദിയിലേക്കാനയിച്ചു. ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ബഹറിന്‍ ഫിനാന്‍സ് കമ്പനി മാര്‍ക്കറ്റിംഗ് മാനേജര്‍ ആനന്ദ് നായര്‍, ഓണമഹോത്സവം 2022 കമ്മിറ്റീ കണ്‍വീനര്‍ പി.ടി. ജോസഫ്, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ചാള്‍സ് ആലുക്ക, സീറോ മലബാര്‍ സൊസൈറ്റി ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സംസ്‌കാരവും കലയും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് അത് പരിചയപെടുത്തുന്നതിനും സംഘടനകളും സമൂഹം എടുക്കുന്ന പ്രയത്‌നങ്ങളെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു. ഓണഘോഷങ്ങള്‍ മലയാളികളുടെ ഒത്തൊരുമയുടെ പ്രതികമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന മഹാസദൃയില്‍ ബഹറിന്‍ കേരള സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം.ചെറിയാന്‍, കെ.സി.എ. പ്രസിഡണ്ട് റോയ്.സി. ആന്റണി, എന്‍എസ്എസ് പ്രസിഡന്റ് പ്രവീണ്‍ നായര്‍, ബഹ്റൈന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍ ഡോ.പി.വി ചെറിയാന്‍, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. പോള്‍ മാത്യു, സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. ഫാ. റോജന്‍ പേരകത്ത്, തുടങ്ങി ബഹറിനിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.

സീറോ മലബാര്‍ സൊസൈറ്റി പ്രസിഡന്റ് ബിജു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജോയ് പോളി സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ സൊസൈറ്റിയുടെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷ പരിപാടികളെക്കുറിച്ചും അംഗങ്ങള്‍ക്കായി നടത്തുന്ന പായസമത്സരം, പൂക്കളമത്സരം, ഓണപ്പാട്ട്, പരമ്പരാഗത വസ്ത്രധാരണ മത്സരം, ഓണക്കളികള്‍ എന്നിവയെകുറിച്ചു പ്രസിഡന്റ് ബിജു ജോസഫ് വിശദീകരിച്ചു. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന കരുതലിനും സ്‌നേഹത്തിനും ബഹ്റൈന്‍ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ഭരണസമിതി അംഗമായ രാജ ജോസഫിന്റെ നേതൃത്വത്തില്‍ മലയാള നാടിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിളിച്ചോതുന്ന നിരവധി ചിത്രങ്ങളാല്‍ അലങ്കരിച്ച ഓഡിറ്റോറിയം, വനിതാ വിഭാഗം അംഗങ്ങളായ ലിവിന്‍ ജിബി, ഷീന ജോയ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ നയനമനോഹരമായ പൂക്കളം, വാദ്യ കലാകാരന്‍ സന്തോഷ് കൈലാസ് സോപാനം നയിച്ച ചെണ്ടമേളം എന്നിവ പങ്കെടുത്തവര്‍ക്ക് പുതിയൊരു അനുഭവമായി. ഇരുപത്തിയേഴോളം വിഭവങ്ങളുമായി നടത്തിയ ഓണമഹാസദ്യക്ക് മഹാസദ്യ കണ്‍വീനര്‍ റോയ് ജോസഫ്, സംഗീത്, ഷാജന്‍ സെബാസ്റ്റ്യന്‍, ജോയ് ഏലവ്ത്തിങ്ങല്‍, പോള്‍ ഉറവത്തു, ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.ടി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: syro malabar society bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented