-
മനാമ: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. പ്രവാസികള്‍ മണലാരണ്യത്തിലടക്കം അധ്വാനിച്ച് അവരുടെ വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നത് എന്ന കാര്യം ആരും മറന്നുപോകരുത് എന്നും പ്രവാസി സഹോദരങ്ങള്‍ നാടിന്റെ നട്ടെല്ലാണെന്നും എല്ലാ ദിവസത്തെയും പത്ര സമ്മേളനത്തില്‍ ആവര്‍ത്തിച്ച മുഖ്യമന്ത്രി ആ പറഞ്ഞതില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ ചിലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണം.
കോവിഡ് പ്രതിസന്ധിമൂലം മാസങ്ങളായി ജോലിയോ വരുമാനമോ ഇല്ലാതെ ഭക്ഷണത്തിന് പോലും സന്നദ്ധ സംഘടനകളെ ആശ്രയിച്ച് കഴിയുന്ന പ്രവാസികളോടാണ് നാട്ടിലെ ക്വാറന്റൈന്‍ ചിലവ് സ്വയം വഹിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ നിരുത്തരവാദപരമായ സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം എന്നും എല്ലാ പ്രവാസി സംഘടനകളും രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും ഇതിനെതിരെ പ്രതികരിക്കണം എന്നും പ്രസ്താവനയില്‍ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..