
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദി അംഗം സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കേളിയുടെ ന്യൂ സനയ്യ ഏരിയയിലെ അറേഷ് യൂണിറ്റ് മെമ്പറായിരുന്നു സുരേഷ് കുമാര്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്.
അല്‍ഖര്‍ജിലെ ഒരു സ്വകാര്യ കമ്പനിയില്‍ ലേബറായി ജോലി ചെയ്തിരുന്ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നീണ്ട 30 വര്‍ഷമായി റിയാദിലെ വിവിധ കമ്പനികളിലായി ജോലി ചെയ്തു വരികയായിരുന്ന സുരേഷ്, കഴിഞ്ഞ 6 വര്‍ഷത്തോളമായി അക്കാമ പുതുക്കി കിട്ടാത്തത് മൂലം നാട്ടില്‍ പോകാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനായി അല്‍ഖര്‍ജിലെ ഒരു കമ്പനി തയ്യാറായത്. തുടര്‍ന്ന് സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും നാട്ടില്‍ പോകുന്നതിനുമുള്ള രേഖകള്‍ എംബസി മുഖേന ശരിയാക്കി വരുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്. ഇക്കാമയോ മറ്റനുബന്ധ രേഖകളോ ഇല്ലാത്തതിനാലും നിലവിലെ സ്പോണ്സര് സഹകരിക്കാത്തതിനാലും മൃതശരീരം അയക്കുന്നതില്‍ കാലതാമസം നേരിട്ടു. കേളിയുടെ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Content Highlights: Suresh Kumar s body was brought home and cremated
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..