-
കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്) അബ്ബാസിയ സോണിന്റെ ആഭിമുഖ്യത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ എട്ടാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അബ്ബാസിയ ആര്‍ട്‌സ് സര്‍ക്കിള്‍ ഹാളില്‍ വെച്ച് ഫോക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം ഫോക് പ്രസിഡന്റ് ബിജു ആന്റണി ഉദ്ഘാടനം ചെയ്തു.
ജോണ്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഫത്താഹ് തയ്യില്‍, സി.കെ നൗഷാദ്, ഖാലിദ് ഹാജി, വിബീഷ് തിക്കോടി, മനോജ് ഉദയപുരം തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫോക് ട്രഷറര്‍ മഹേഷ് കുമാര്‍, ഫോക് വനിതാവേദി ചെയര്‍പേഴ്‌സണ്‍ ശ്രീമതി രമ സുധീര്‍, ഫോക് ബാലവേദി കണ്‍വീനര്‍ കുമാരി അല്‍ക്ക ഓമനക്കുട്ടന്‍, ഫോക് ഉപദേശക സമിതിയംഗം ബി.പി സുരേന്ദ്രന്‍, ഫോക് ആര്‍ട്‌സ് സെക്രട്ടറി രാജീവ് എം.വി തുടങ്ങിയവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍സെക്രട്ടറി സലിം എം.എന്‍ ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സോമന്‍ പി നന്ദിയും രേഖപ്പെടുത്തി.
അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രസംഗ, പ്രബന്ധ രചന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
Content Highlights: Sukumar Azheekode commemoration
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..