-
റിയാദ്: അനുമതിയില്ലാതെ ഹജജ് കര്മ്മത്തിനുപോകുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു. പെര്‍മിറ്റ് ലഭിക്കാതെ ഹജജിന് പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
കുടുംബ സന്ദര്‍ശക വിസ താമസ വിസയായി (ഇഖാമ) മാറ്റാന്‍ കഴിയില്ലെന്ന് ജവാസാത്ത് പറഞ്ഞു. സൗദിയിലെ നിലവിലുള്ള നിയമം ഇത് അനുവദിക്കുന്നില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
ഈ വര്‍ഷത്തെ ഹജജ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഹജജ് അനുമതിപത്രമുള്ള രാജ്യത്തിനുള്ളില്‍ നിയമപരമായ തൊഴില്‍, താമസാനുമതി വിസയുള്ളവര്‍ക്ക് മാത്രമേ കഴിയൂ എന്ന് ഹജജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഈ വര്‍ഷം ഹജജ് നിര്‍വഹിക്കുന്നതിന്, പൗരന്മാരും പ്രവാസികളും കോവിഡ് -19 വാക്സിന് മൂന്ന് ഡോസുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിദേശത്തും സ്വദേശത്തുമുള്ള ഒരു ദശലക്ഷം തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജജ് നിര്‍വഹിക്കാന്‍ അധികാരമുള്ളത്. സൗദിക്കകത്തുനിന്നും ഹജജ് നിര്‍വ്വഹിക്കുവാനുള്ള അപേക്ഷക്കുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..