സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘടന വേളയിൽ ജൂബിലി കമ്മിറ്റി അംഗങ്ങളും കോർഡിനേറ്റർമാരും ഇടവക വികാരി ഫാ ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തിൽ, ഇടവക ട്രസ്റ്റി സി.കെ.തോമസ്, സെക്രട്ടറി ജോർജ്ജ് വർഗീസ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം.ചെറിയാൻ എന്നിവരോടൊപ്പം.
മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മധ്യപൂര്‍വദേശത്തെ മാതൃദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ യുവജന കൂട്ടായ്മയായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം ബഹ്റൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടത്തി. യുവജന കൂട്ടായ്മയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇടവക വികാരിയും പ്രസിഡന്റുമായ റവ ഫാ.ബിജു ഫിലിപ്പോസ് കാട്ടുമാറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ബോണി എം. ചാക്കോ ബൈബിള്‍ വായിച്ച് ആരംഭിച്ച യോഗത്തില്‍ യുവജന പ്രസ്ഥാനം സെക്രട്ടറി ഗീവര്‍ഗീസ് കെ.ജെ.സ്വാഗതം പറഞ്ഞു. ഭദ്രാസന മെത്രാപോലിത്ത അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി, യുവജനപ്രസ്ഥാനം കേന്ദ്രപ്രസിഡന്റ് അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ഇടവക ട്രസ്റ്റി സി.കെ.തോമസ്, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ്‌റും ഇടവകാംഗവുമായ ചെറിയാന്‍ കെ.എം, യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ ഫാ.അജി കെ. തോമസ്, യുവജന പ്രസ്ഥാനം ബോംബെ ഭദ്രാസന സെക്രട്ടറി റവ ഫാ. ജോര്‍ജ്ജ് എബ്രഹാം, ബ്രദര്‍ ജീവന്‍ ജോര്‍ജ്ജ്, യുവജന പ്രസ്ഥാനം ബോംബെ ഭദ്രാസന കമ്മിറ്റി അംഗം അജി ചാക്കോ, ഇടവകയിലെ വിവിധ ആധ്യാത്മീക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിബു എം.ചാക്കോ, ട്രഷറര്‍ പ്രമോദ് വര്‍ഗ്ഗീസ്, ഡയമണ്ട് ജൂബിലി പ്രോഗ്രാം കണ്‍വീനര്‍ ജിനു ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്ന യോഗത്തില്‍ ഡയമണ്ട് ജൂബിലി ജനറല്‍ കണ്‍വീനര്‍ ക്രിസ്റ്റി പി.വര്‍ഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു. ഡയമണ്ട് ജൂബിലി 2021-2022 ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലോഗോ കോംപറ്റീഷനില്‍ സ്‌നേഹ ആന്‍ മാത്യൂസ് ഡിസൈന്‍ ചെയ്ത ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഒട്ടനവധി വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വജ്രജൂബിലി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇടവകയിലെ മാനേജിങ് കമ്മറ്റി അംഗങ്ങള്‍, മുതിര്‍ന്ന അംഗങ്ങള്‍, പ്രസ്ഥാന അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..