ലുലു ഹൈപ്പർമാർക്കറ്റിൽ 'ശ്രീലങ്കൻ ഫെസ്റ്റ്' ബഹ്റൈനിലെ ശ്രീലങ്കൻ അംബാസഡർ പ്രദീപ ശരം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്‌റൈന്‍ ദാന മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ശ്രീലങ്കന്‍ ഫെസ്റ്റ്' ഭക്ഷ്യമേളക്ക് തുടക്കമായി. ബഹ്റൈനിലെ ശ്രീലങ്കന്‍ അംബാസഡര്‍ പ്രദീപ ശരം ഉദ്ഘാടനം ചെയ്ത വര്‍ണാഭമായ ചടങ്ങില്‍ ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഫഹദ് ഫൈസല്‍ അല്‍ അയന്തി മുഖ്യാതിഥിയായി. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജൂസര്‍ രൂപവാലയും ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സീനിയര്‍ മാനേജ്‌മെന്റും പങ്കെടുത്തു. പ്രശസ്ത പ്രൊഫഷണല്‍ ഷെഫുകളുടെ കുക്കറി ഡെമോകള്‍, ശ്രീലങ്കയിലെ പാചകരീതിയിലെ മസാലയും നിറവും നിറഞ്ഞ രുചികളില്‍ ശ്രീലങ്കന്‍ ചേരുവകളുടെ കലവറ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശ്രീലങ്കയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രവിഭവങ്ങള്‍, പഴങ്ങളും പച്ചക്കറികളും, അരിയും പലതരം നാളികേര ഉല്‍പന്നങ്ങളും, ശ്രീലങ്കന്‍ സുഗന്ധവ്യഞ്ജനങ്ങള്‍, തേയില ഇനങ്ങള്‍, ജൈവ തേങ്ങ ഉല്‍പന്നങ്ങള്‍, ചുവന്ന അരിയും മത്സ്യവും ശ്രീലങ്കന്‍ സുഗന്ധങ്ങളും രാജ്യത്തിന്റെ സമൃദ്ധമായ മറ്റു ഉല്‍പന്നങ്ങളും ലുലുവില്‍ നിരന്നിരിക്കുന്നു. കൂടാതെ, ശ്രീലങ്കന്‍ പലചരക്ക് ഉല്‍പന്നങ്ങള്‍, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ നാലു ദിനാര്‍ ചെലവഴിക്കുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റ് വൗച്ചറുകളുടെ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് 30% വരെ കിഴിവ് ലഭിക്കും. മനോഹരമായ ശ്രീലങ്കന്‍ കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകളും ശ്രീലങ്കന്‍ ബുക്ക് സ്റ്റോറും ഫെസ്റ്റില്‍ ശ്രദ്ധേയമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..