
സ്പന്ദനം കുവൈറ്റ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ചികിൽസ സഹായ ധനം കൈമാറുന്നു.
കുവൈറ്റ് സിറ്റി: സ്പന്ദനം കുവൈറ്റ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചികില്‍സ സഹായ ധനം കൈമാറി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്പന്ദനം കുവൈറ്റ് പ്രസിഡന്റ് ശ്രീ ബിജു ഭവന്‍സിന്റെ അധ്യക്ഷതയില്ലാണ് ചടങ്ങ് നടന്നത്.
ക്യാന്‍സര്‍ രോഗിയായ പ്രവാസിക്കായി സമാഹരിച്ച തുക പ്രവാസി ലീഗല്‍സെല്‍ കുവൈറ്റ് കണ്ട്രി ഹെഡ് ശ്രീ. ബാബു ഫ്രാന്‍സിസ് അസോസിയേഷന് പ്രസിഡന്റിന് കൈമാറി. ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്യുകയും ഈ വര്‍ഷത്തെ എസ്.എസ്.എല്‍,സി പരീക്ഷയില്‍ ഫുള്‍ A+ വാങ്ങി വിജയിച്ച കുട്ടിയുടെ രക്ഷകര്‍ത്താവിന് ഉപഹാരം നല്കി ആദരിക്കുകയും ചെയ്തു.
പ്രവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു.
അസോസിയേഷന് സെക്രട്ടറി സന്തോഷ്. ടി. എന്‍, സുരേഷ്കുമാര്‍ എന്നിവര്‍ ആശംസയും ട്രഷറര്‍ ബെറ്റി മാത്യൂ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഷൈനി, മിനി, മോളി, മനോജ്, ശിവന്, മിനി എന്നിവര്‍ ചടങ്ങില്‍ സന്നിഹരായിരുന്നു.
വിഭവ സമൃദ്ധമായ ഓണ സദ്യ കിറ്റുകള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..