താഴേക്കോട് പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച ഷാഹിൻ ബാഗ് ഐക്യദാർഢ്യ സംഗമത്തിൽ നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തുന്നു .
ജിദ്ദ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് നടത്തുന്ന ഷാഹിന്‍ ബാഗ് സ്‌ക്വയര്‍ സമരത്തിന് ജിദ്ദ താഴേക്കോട് പഞ്ചായത്ത് കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം നടത്തി. ' അവഗണിക്കപ്പെടുന്ന അവകാശങ്ങള്‍ ' എന്ന വിഷയത്തില്‍ കെ.എം.സി.സി ദേശീയ സമിതി അംഗം നാസര്‍ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി.
രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫിറ്റ് ജിദ്ദ വിഷന്‍ ഡയറക്ടര്‍ മുസ്തഫ വാക്കാലൂരിന് ചടങ്ങില്‍ യാത്രയയപ്പു നല്‍കി .കെ.എം.സി.സി ദേശീയ സമിതി അംഗം നാസര്‍ എടവനക്കാട് , മുസ്ലിം യൂത്ത് ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം മുന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി , കെ.എം.സി. സി പെരിന്തല്‍മണ്ണ മണ്ഡലം സെക്രട്ടറി അഷറഫ് താഴേക്കോട് , നജീബ് കട്ടുപ്പാറ , മുസ്തഫ കോഴിശ്ശേരി , റഷീദ് കിഴിശ്ശേരി , ശിഹാബ് തങ്ങള്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ചെയര്‍മാന്‍ അലി പിലാക്കല്‍ , ബാപ്പുട്ടി പുളിക്കാടന്‍ എന്നിവര്‍ സംസാരിച്ചു . മുസ്തഫ വാക്കാലൂര്‍ മറുപടി പ്രസംഗം നടത്തി.
കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് ഇല്ല്യാസ് കല്ലിങ്ങല്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു . നാലകത്ത് ഹാഷിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുള്‍റഹ്മാന്‍ .എ.പി ഖിറാഅത്ത് നടത്തി.അഫ്സല്‍ബാബു.എം.ടി.സ്വാഗതവും, നാസര്‍ തവളെങ്ങല്‍ നന്ദിയും രേഖപ്പെടുത്തി
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..